തിരുവനന്തപുരം:ഗവര്‍ണറെയും കേന്ദ്രസര്‍ക്കാറിനെയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. രാഷ്ട്രീയ കുതിരക്കച്ചവടം സാധ്യമാകാത്ത സംസ്ഥാനങ്ങളില്‍ ഗവര്‍ണറെ ഉപയോഗിച്ച് അട്ടിമറിക്ക് ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാറുകളെ അട്ടിമറിക്കുകയാണ്.
സര്‍ക്കാറുകളെ അട്ടിമറിക്കാന്‍ കുതിരക്കച്ചവടം നടത്തുകയാണ്. കുതിരക്കച്ചവടം എന്നത് പഴയ വാക്ക്. പുതിയ വാക്ക് കണ്ടെത്തണം. കാരണം വില വല്ലാതെ കൂടിയിരിക്കുന്നതായും മുഖ്യമന്ത്രി പരിഹസിച്ചു.