തിരുവനന്തപുരം:സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കാന്‍ കേന്ദ്രസര്‍ക്കാറിന്‍റെ ഭാഗത്ത് നിന്ന് ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാറിന്‍റെ ഇത്തരം പദ്ധതികളൊന്നും കേരളത്തെ ഇതുവരെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രത്തിന്‍റെ ഇത്തരം പ്രവര്‍ത്തികള്‍ കാരണം പല സംസ്ഥാനങ്ങളിലും ജീവനക്കാരുടെ ശമ്പളം പോലും മുടങ്ങുന്ന സ്ഥിതി ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ കേരളത്തില്‍ അത്തരം സാഹചര്യങ്ങളില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കാന്‍ കേന്ദ്രം ശ്രമിക്കുന്നു, അതൊന്നും കേരളത്തെ ബാധിച്ചിട്ടില്ല': മുഖ്യമന്ത്രി - കേരളം
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്‌ടിക്കാനുള്ള കേന്ദ്രസര്‍ക്കാറിന്‍റെ ശ്രമം കേരളത്തെ ബാധിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട്
ക്ഷേമ പെൻഷന്‍റെ വിതരണം പോലും ഇതുവരെ കേരളത്തില്‍ മുടങ്ങിയിട്ടില്ല. നിലവിലെ നെല്‍ കര്‍ഷകരുടെ പ്രശ്‌നത്തിന് ഉടനടി പരിഹാരം കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.