തിരുവനന്തപുരം:സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനങ്ങള്‍ സുതാര്യമായ നടപടിയെന്ന് മന്ത്രിസഭ യോഗത്തില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചു. ചട്ടവിരുദ്ധമായോ നിയമവിരുദ്ധമായോ ഒന്നും സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുമുണ്ടായില്ല. കണ്ണൂര്‍ വിസി നിയമനത്തെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജി തള്ളിയ ഹൈക്കോടതി വിധി സര്‍ക്കാര്‍ നടപടികളെ അംഗീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാദങ്ങള്‍ അനാവശ്യം, എല്ലാം സുതാര്യം: മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍
ഗവര്‍ണര്‍ രാഷ്ട്രീയ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് പിണറായി വിജയൻ
ALSO READ: 'മന്ത്രിസഭയിൽ നടത്തിപ്പുകാരന്‍റെ ഇഷ്ടക്കാർ മാത്രം'; ഏരിയ സമ്മേളനത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനം
ഈ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് ഖാനും സര്‍ക്കാരും തമ്മിലുള്ള തര്‍ക്കവും മുഖ്യമന്ത്രി വിശദീകരിച്ചു. ഗവര്‍ണര്‍ രാഷ്ട്രീയ നിലപാടിനനുസരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. വിസി നിയമനം സംബന്ധിച്ചുള്ള കത്തിടപാടുകള്‍ പുറത്തു വിടുന്നത് ഗവര്‍ണറുടെ രാഷ്ട്രീയ നിലപാട് കൊണ്ടാണ്. ഇക്കാര്യത്തില്‍ ഗവര്‍ണറുമായൊരു ഒത്ത് തീര്‍പ്പിനില്ലെന്ന് സൂചനയാണ് മുഖ്യമന്ത്രി മന്ത്രിസഭ യോഗത്തില്‍ നല്‍കിയിരിക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ ചര്‍ച്ച മന്ത്രിസഭ യോഗത്തില്‍ നടന്നില്ല. മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കുക മാത്രമാണ് ഇന്നുണ്ടായത്.