കേരളം

kerala

ETV Bharat / state

പുതുവത്സര ദിനത്തില്‍ പത്തിന പരിപാടികള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി - pinarayi vijayan

മികച്ച രീതിയിൽ ബിരുദ പഠനം പൂർത്തിയാക്കുന്ന ആയിരം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകുന്ന പദ്ധതി ഉൾപ്പടെ പത്ത് പദ്ധതികൾ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചു

പുതിയ പത്ത് പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി  മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ ധനസഹായ പദ്ധതി  വയോധികർക്ക് സർക്കാർ സേവനങ്ങൾ  pinarayi vijayan
പുതിയ പത്ത് പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

By

Published : Jan 1, 2021, 8:58 PM IST

തിരുവനന്തപുരം: പുതുവർഷദിനത്തില്‍ പുതിയ പത്ത് പരിപാടികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി. സാമ്പത്തികമായി പിന്നോക്കാം നിൽക്കുന്ന രണ്ടര ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങളിലെ മികച്ച രീതിയിൽ ബിരുദ പഠനം പൂർത്തിയാക്കുന്ന ആയിരം വിദ്യാർഥികൾക്ക് ഒരു ലക്ഷം രൂപ വീതം നൽകും. മുഖ്യമന്ത്രിയുടെ വിദ്യാർഥി പ്രതിഭാ ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പണം നൽകുന്നത്. തുക വിദ്യാർത്ഥികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കും.

പുതിയ പത്ത് പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

അഴിമതി ഇല്ലാതാക്കാൻ പ്രത്യേക സംവിധാനം ഒരുക്കും. അഴിമതിയെ കുറിച്ച് വിവരം നൽകുന്ന ആളിൻ്റെ പേര് രഹസ്യമായി സൂക്ഷിക്കും. ഉറപ്പുള്ള പരാതികൾ പ്രത്യേക സോഫ്റ്റ്‌വെയറിലൂടെ ഉന്നയിക്കാം. സർക്കാർ നിയോഗിക്കുന്ന അതോറിറ്റി ഇവ പരിശോധിച്ച് തുടർ നടപടി സ്വീകരിക്കും. റിപബ്ലിക് ദിനമായ ജനുവരി 26 ന് ഈ സംവിധാനം നിലവിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വയോധികർക്ക് സർക്കാർ സേവനങ്ങൾ വീടുകളിൽ എത്തിക്കും. ജനുവരി പത്തിന് മുമ്പ് വിജ്ഞാപനം ചെയ്യുന്ന അഞ്ച് സേവനങ്ങൾ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തും. സാമൂഹ്യ സന്നദ്ധ സേനാംഗങ്ങളുടെ സേവനം ഇതിന് വിനിയോഗിക്കും. ലോക പ്രശസ്‌തരായ സാമ്പത്തിക ശാസ്ത്രജ്ഞർ, സാമൂഹ്യ ശാസ്ത്രജ്ഞർ തുടങ്ങിയവരുമായി സംസ്ഥാനത്തെ കോളജുകളിലെയും സർവ്വകലാശാലകളിലെയും വിദ്യാർഥികൾക്ക് സംവദിക്കാൻ എമിനൻ്റ് സ്കോളേഴ്‌സ് എന്ന പേരിൽ ഓൺലൈൻ പരിപാടി ആരംഭിക്കും.

കുട്ടികളിലെ ആത്മഹത്യ പ്രവണത വർധിക്കുന്ന സാഹചര്യത്തിൽ സ്‌കൂളുകളിലെ കൗൺസിലർമാരുടെ എണ്ണം ഇരട്ടിയാക്കും. നിലവിൽ 1024 കൗൺസിലർമാരാണ് ഉള്ളത്. ബ്ലോക്ക് തലത്തിൽ രക്ഷകർത്താക്കൾക്കും കൗൺസിലിംഗ് സേവനം ലഭ്യമാക്കും. കുട്ടികളിലെയും കൗമാരക്കാരിലെയും വിളർച്ച കണ്ടെത്തുന്നതിന് പ്രത്യേക പരിശോധന നടത്തും. തദ്ദേശ സ്ഥാപനതലത്തിലായിരിക്കും പരിശോധന. ഇങ്ങനെ വിളർച്ച കണ്ടെത്തുന്ന വിദ്യാർഥികൾക്ക് പോഷകാഹാരം ലഭ്യമാക്കും. ഡിജിറ്റൽ സാക്ഷരത നൽകാൻ സത്യമേവ ജയതേ എന്ന പേരിൽ പ്രത്യേക പരിപാടി. പ്രകൃതി സൗഹൃദ നിർമാണം നടത്തുന്ന വീടുകൾക്ക് ആദ്യം അടയ്ക്കുന്ന ഒറ്റത്തവണ നികുതിയിൽ ഗ്രീൻ റിബേറ്റ് നൽകും. എല്ലാ തദ്ദേശ സ്ഥാപന തലത്തിലും പൊതു ഇടങ്ങൾ സൃഷ്‌ടിക്കും. വയോജനങ്ങൾക്ക് ഒത്തു ചേരാൻ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കും തുടങ്ങിയവയാണ് മറ്റ് പദ്ധതികള്‍.

ABOUT THE AUTHOR

...view details