തിരുവനന്തപുരം:ലോക കേരള സഭയുടെ മേഖല സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള മന്ത്രിമാര്‍ നാളെ (മെയ് 8) അമേരിക്കയിലേക്ക് പോകും. ജൂണ്‍ 10ന് ടൈം സ്ക്വയറിലെ മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ മുഖ്യമന്ത്രി പിണറായി വിജയന് സമ്മേളനം ഉദ്ഘാടനം ചെയ്യും. നാളെ അമേരിക്കയിലേക്ക് തിരിക്കുന്ന സംഘത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി വി.പി ജോയി, വിവിധ വകുപ്പ് സെക്രട്ടറിമാര്‍, മുഖ്യമന്ത്രിയുടെ ഭാര്യ കമല, പി.എ വി.എം സുനീഷ് എന്നിവരുമുണ്ടാകും.
നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീറും സമ്മേളനത്തില്‍ പങ്കെടുക്കും. സ്പീക്കര്‍ക്കൊപ്പം ഭാര്യയും മകനും അമേരിക്കയിലേക്ക് തിരിക്കും. സമ്മേളനത്തില്‍ പങ്കെടുക്കാനായി നോര്‍ക്ക വൈസ് ചെയര്മാന് പി.ശ്രീരാമകൃഷ്ണനും നോര്‍ക്ക ഉദ്യോഗസ്ഥരും നേരത്തെ തന്നെ അമേരിക്കയില്‍ എത്തിയിട്ടുണ്ട്.
ലോക കേരള സഭയുടെ മേഖല സമ്മേളനം, ലോക ബാങ്കുമായി ചര്‍ച്ച തുടങ്ങിയ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ജൂണ്‍ ഒമ്പതിന് ന്യൂയോര്‍ക്കിലെ 9/ 11 മെമ്മോറിയല്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കും. തുടര്‍ന്ന് യുഎന്‍ ആസ്ഥാനത്തും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. ജൂണ്‍ 10ന് നടക്കുന്ന ലോക കേരള സഭയുടെ മേഖല സമ്മേളനത്തില്‍ എഎന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കും.
ജൂണ്‍ 11ന് മാരിയറ്റ് മാര്‍ക്ക് ക്വീയില്‍ ചേരുന്ന ബിസിനസ് ഇന്‍വെസ്റ്റ്മെന്റ് മീറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രമുഖ പ്രവാസി മലയാളികള്‍, ഐടി വിദഗ്ദര്‍, വിദ്യാര്‍ഥികള്‍, വനിത സംരംഭകര്‍ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്ക്വയറില്‍ നടക്കുന്ന പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്യും.
ജൂണ്‍ 12 ന് വാഷിംഗ്ടണ്‍ ഡിസി യില്‍ ലോകബാങ്ക് സൗത്ത് ഏഷ്യ മേഖല വൈസ് പ്രസിഡന്റ് മാര്ട്ടിന് റെയിസറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ജൂണ്‍ 13ന് മാരിലാന്‍ഡ് വേസ്റ്റ് മാനേജ്മെന്റ് സംവിധാനങ്ങള്‍ മുഖ്യമന്ത്രി നേരിട്ട് സന്ദര്‍ശിച്ച് മനസിലാക്കും.