തിരുവനന്തപുരം:ഒരു സന്നദ്ധ സംഘടനക്കും ഔദ്യോഗിക സംവിധാനത്തോടൊപ്പം നിന്ന് വാഹന പരിശോധന നടത്താൻ അനുമതിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലക്കാട് സേവാഭാരതി പ്രവർത്തകർ സംഘടനയുടെ പേര് എഴുതിയ യൂണിഫോം ധരിച്ച് പൊലീസിനൊപ്പം വാഹനപരിശോധനയിൽ പങ്കെടുത്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സന്നദ്ധ സംഘടനകൾക്ക് വാഹനപരിശോധനയ്ക്ക് അനുമതിയില്ലെന്ന് മുഖ്യമന്ത്രി - സേവാഭാരതി പ്രവർത്തകർ
പാലക്കാട് സേവാഭാരതി പ്രവർത്തകർ സംഘടനയുടെ പേര് എഴുതിയ യൂണിഫോം ധരിച്ച് പൊലീസിനൊപ്പം വാഹനപരിശോധനയിൽ പങ്കെടുത്ത സംഭവത്തിലാണ് മുഖ്യമന്ത്രിയുടെ പ്രസ്‌താവന.
പൊലീസിനൊപ്പം വാഹന പരിശോധന നടത്താൻ സന്നദ്ധ സംഘടനകൾക്ക് അനുമതിയില്ലെന്ന് മുഖ്യമന്ത്രി
Read more: പാലക്കാട്ട് പൊലീസിനൊപ്പം പരിശോധനയ്ക്ക് സേവാഭാരതി ; വിവാദം
സന്നദ്ധ സംഘടനകളെ സർക്കാർ ക്ഷണിച്ച് കമ്മ്യൂണിറ്റി വളണ്ടിയർമാരുടെ സേന രൂപീകരിച്ചിട്ടുണ്ട്. ഇവർക്ക് മാത്രമാണ് ഇത്തരം കാര്യങ്ങളിൽ പങ്കെടുക്കാനുള്ള അനുമതി. അതേസമയം ഈ വളണ്ടിയർമാർക്ക് ഏതെങ്കിലും രാഷ്‌ട്രീയ സന്നദ്ധ സംഘടനകളുമായുള്ള ബന്ധം പ്രദർശിപ്പിച്ച് ഈ പ്രവർത്തനത്തിൽ പങ്കാളികളാകാൻ ആവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.