തിരുവനന്തപുരം:നാർകോട്ടിക് ജിഹാദ് പ്രസ്‌താവനയിൽ പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിലിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ബിഷപ്പ് കല്ലറങ്ങാട്ടിൽ മികച്ച മതപണ്ഡിതനായാണ് വിലയിരുത്തപ്പെടുന്നതെന്നും എന്നാൽ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ മതപരമായ വേർതിരിവ് ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
നാർകോട്ടിക് ജിഹാദ് എന്ന കാര്യം ആദ്യമായാണ് കേൾക്കുന്നത്. മയക്കുമരുന്നിന് ഏതെങ്കിലും മതത്തിന്‍റെ നിറമല്ല, മറിച്ച് സാമൂഹിക വിരുദ്ധതയുടെ നിറമാണെന്നും അതിൽ എല്ലാവരും ഉത്കണ്‌ഠാകുലരാണെന്നും മുഖ്യമന്ത്രി പറഞ്ഞു.