തിരുവനന്തപുരം: ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയതില്‍ വർഗീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ ശ്രമം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗുരുവായൂർ ദേവസ്വത്തിന്‍റെ സംഭാവന; വർഗീയ മുതലെടുപ്പിന് ചിലര്‍ ശ്രമിക്കുന്നതായി മുഖ്യമന്ത്രി - വർഗീയ മുതലെടുപ്പ്
ഗുരുവായൂർ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതിൽ വർഗീയ മുതലെടുപ്പ് നടത്താനുള്ള ചിലരുടെ ശ്രമം അപലപനീയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
ഗുരുവായൂർ ദേവസ്വം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത സംഭവം; ചിലർ വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്നതായി മുഖ്യമന്ത്രി
ഇവരുടേത് വർഗീയ വികാരം ആളിക്കത്തിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ്. അത് നാടിന് ആപത്താണെന്നും പൊതുസമൂഹം ഇത് തള്ളിക്കളയുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവർക്കും സംഭാവന ചെയ്യാം. പ്രതിസന്ധിഘട്ടത്തിൽ നാടിനൊപ്പം നിൽക്കുകയാണ് ഗുരുവായൂർ ദേവസ്വം ചെയ്തതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.