തിരുവനന്തപുരം : കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ മാനേജ്മെന്‍റിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ സഹായം നൽകിയിട്ടും ശമ്പളം നല്‍കാന്‍ കഴിയാത്തത് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണെന്ന് മുഖ്യമന്ത്രി ചിന്ത വാരികയിലെ ലേഖനത്തിൽ കുറ്റപ്പെടുത്തി. 2011-2022 കാലയളവില്‍ മാത്രം 2,076 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്.
എന്നാല്‍ ജീവനക്കാര്‍ക്ക് ശമ്പളം പോലും നൽകാനാവാത്തത് മാനേജ്മെന്‍റിന്‍റെ കെടുകാര്യസ്ഥതയാണ്. സിംഗിൾ ഡ്യൂട്ടിയിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ല. ഡ്യൂട്ടി പാറ്റേണിലെ മാറ്റങ്ങളില്‍ ഉള്‍പ്പടെ ജീവനക്കാര്‍ സഹകരിക്കണം. കെഎസ്ആര്‍ടിസിയെ സ്വയംഭരണാധികാരമുള്ള മൂന്ന് ലാഭകേന്ദ്രങ്ങളായി വിഭജിക്കും.