കേരളം

kerala

ETV Bharat / state

Youtube complaints| യൂട്യൂബ് പരാതികൾ പരിഹരിക്കാൻ ഐടി സെക്രട്ടറി നോഡൽ ഓഫിസർ, പുതിയ സംവിധാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി - cm pinarayi vijayan

യൂടൂബിൽ സംപ്രേക്ഷണം ചെയ്ത വീഡിയോകൾ സംബന്ധിച്ച് പരാതിയുയർന്നാൽ അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫിസര്‍ക്കു ശുപാര്‍ശ നല്‍കുന്നതിന് നോഡൽ ഓഫിസറെ നിയമിച്ചു. നിയമസഭയിൽ വച്ചായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

kerala legislative sabha  chief minister  it act  cyber crime  cm  kerala police  utube  യൂട്യൂബ്‌  തിരുവനന്തപുരം  2ാം പിണറായി സർക്കാർ  ഐടി വകുപ്പ്  നോഡല്‍ ഓഫീസർ  ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി  മുഖ്യമന്ത്രി  കേന്ദ്ര സര്‍ക്കാര്‍  സൈബർ ആക്രമണം
kerala-legislative-sabha-planning-to-rebuild-it-act

By

Published : Aug 10, 2023, 3:47 PM IST

തിരുവനന്തപുരം: സൈബർ മേഖലയിൽ അതിക്രമങ്ങൾ വർധിച്ചു വരുന്ന കാലഘട്ടത്തിൽ ഐടി ആക്‌ടിൽ പുതിയ നിയമ നിർമാണത്തിനാരുങ്ങി രണ്ടാം പിണറായി സർക്കാർ. യൂട്യൂബ് സംപ്രേഷണവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികള്‍ പരിശോധിക്കാൻ പുതിയ സംവിധാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി. യൂടൂബിൽ സംപ്രേക്ഷണം ചെയ്‌ത വീഡിയോകൾ സംബന്ധിച്ച് പരാതിയുയർന്നാൽ അവ ബ്ലോക്ക് ചെയ്യുന്നതിനായി ഡെസിഗ്‌നേറ്റഡ് ഓഫിസര്‍ക്കു ശുപാര്‍ശ നല്‍കുന്നതിന് നോഡൽ ഓഫിസറെ നിയമിച്ചു.

സംസ്ഥാന ഐ.ടി വകുപ്പ് സെക്രട്ടറിയെ ആണ്‌ നോഡല്‍ ഓഫിസറായി നിയമിച്ചതെന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സഭയിൽ എംഎൽഎ പി.വി. അന്‍വറിന്‍റെ സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിലും നോഡല്‍ ഓഫിസര്‍ക്ക് ഇത്തരത്തില്‍ ശുപാര്‍ശ നല്‍കാവുന്നതാണ്.

യൂട്യൂബില്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വിവരങ്ങള്‍ നിയമ വിരുദ്ധമായതോ രാജ്യത്തിന്‍റെ പരമാധികാരം, അഖണ്ഡത, സുരക്ഷ, വിദേശരാജ്യങ്ങളുമായിട്ടുള്ള സൗഹൃദബന്ധം, ക്രമസമാധാനം, കോടതിയലക്ഷ്യം, മതസ്‌പര്‍ദ്ധ, അപകീര്‍ത്തിപ്പെടുത്തല്‍ എന്നിവയുമായി ബന്ധപ്പെട്ടതോ ആണെങ്കില്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഇന്റര്‍ മീഡിയറി ഗൈഡ് ലൈന്‍സ് ആന്റ് ഡിജിറ്റല്‍ മീഡിയ എത്തിക്‌സ് കോഡ്) റൂള്‍സ്-2021 പ്രകാരം അവ നിരോധിച്ചിട്ടുണ്ട്. ഇപ്രകാരം പ്രചരിപ്പിക്കപ്പെടുന്ന വിവരങ്ങള്‍ ബ്ലോക്ക് ചെയ്യുന്നതിനായി ഇൻഫർമേഷൻ ടെക്‌നോളജി (പ്രൊസ്യുജർ ആൻഡ്‌ സേഫ്‌ ഗാർഡ്‌ ഫോർ ബ്ലോക്കിങ്‌ ഫോർ ആക്‌സസ്‌ ഓഫ്‌ ഇൻഫർമേഷൻ ബൈ പബ്‌ളിക്ക്‌) റൂൾസ്‌, 2009 പ്രകാരം കേന്ദ്ര സര്‍ക്കാര്‍ ഡെസിഗ്‌നേറ്റഡ് ഓഫിസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഡെസിഗ്‌നേറ്റഡ്‌ ഓഫീസർമാർക്കാണു പരാതികളിന്മേൽ നോഡൽ ഓഫിസർ ശുപാർശ നൽകുക. 'വളരെ കാലിക പ്രസക്‌തിയുള്ളതും ഗൗരവമുള്ളതുമായ വിഷയമാണിത്. സമഗ്രമായ ഒരു നിയമനിർമാണത്തിന്‍റെ കാര്യം പ്രത്യേകം പരിശോധിക്കണം', മുഖ്യമന്ത്രി പറഞ്ഞു. നിയമം പ്രബല്യത്തിൽ വരുന്നതോടെ സൈബർ ആക്രമണങ്ങൾക്കു കുറവുണ്ടാകാൻ സാധ്യതയുണ്ട്‌.

ALSO READ : ജ്യൂസ് ജാക്കിങ് സൂക്ഷിക്കുക: പുതിയ മാർഗത്തിലൂടെ സൈബർ കുറ്റവാളികൾ നിങ്ങളെ കബളിപ്പിച്ചേക്കാം

ABOUT THE AUTHOR

...view details