കേരളം

kerala

ETV Bharat / state

പ്രതിപക്ഷം ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

സമരം നേരിടുന്നതിൻ്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരും കൊവിഡ് ബാധിതരാവുകയാണ്. ഇത് കൊവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്‌ടിക്കുന്നതാണെന്നും മുഖ്യമന്ത്രി

ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കണം  പ്രതിപക്ഷം ആൾക്കൂട്ട സമരങ്ങൾ  കൊവിഡ് വ്യാപനം കേരളം  cm about opposition mob strikes  cm about mob strikes kerala
മുഖ്യമന്ത്രി

By

Published : Sep 22, 2020, 7:03 PM IST

Updated : Sep 22, 2020, 7:56 PM IST

തിരുവനന്തപുരം: സമൂഹത്തെ അപകടത്തിലാക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് പ്രതിപക്ഷം പിന്മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങളെ ആൾക്കൂട്ടം സൃഷ്‌ടിച്ച് പ്രതിപക്ഷം അട്ടിമറിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങളെയാകെ അക്രമ സമരങ്ങൾ തകിടം മറിക്കുകയാണ്. വൈറസ് പടരാൻ അവസരമൊരുക്കുകയാണ് പ്രതിപക്ഷം ചെയ്യുന്നത്.

പ്രതിപക്ഷം ആൾക്കൂട്ട സമരങ്ങൾ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി

സമരം നേരിടുന്നതിൻ്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥരും കൊവിഡ് ബാധിതരാവുകയാണ്. 101 പൊലീസ് ഉദ്യോഗസ്ഥർക്ക് രോഗം ബാധിച്ചു. 164 ഉദ്യോഗസ്ഥർ പ്രൈമറി കോൺടാക്റ്റുകളായി. 171 പേർക്ക് നിരീക്ഷണത്തിൽ പോകേണ്ടി വന്നു. ഇത് കൊവിഡിനെതിരായ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്‌ടിക്കുന്നതാണ്. രാഷ്ട്രീയ പാർട്ടികൾ ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ല. എന്നാൽ സമരക്കാർ കൊവിഡ് പ്രോട്ടോകോൾ പാലിക്കണം. അക്രമ സമരത്തിലൂടെ മാത്രമേ മാധ്യമശ്രദ്ധ ലഭിക്കൂ എന്ന് ചിന്തിക്കരുത്. പൊലീസും മനുഷ്യരാണ്, മനുഷ്യജീവനെക്കാൾ വിലപ്പെട്ടത് ഒന്നുമില്ലെന്ന് തിരിച്ചറിയണം. അതുകൊണ്ട് തന്നെ സമരം നടത്തുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളും ആത്മപരിശോധന നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Last Updated : Sep 22, 2020, 7:56 PM IST

ABOUT THE AUTHOR

...view details