കേരളം

kerala

ETV Bharat / state

CM about OC|'ഉമ്മന്‍ചാണ്ടി മികച്ച ഭരണാധികാരി, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്': മുഖ്യമന്ത്രി പിണറായി വിജയൻ - kerala news updates

ഉമ്മന്‍ചാണ്ടി കേരളത്തിലെ മികച്ച നേതാവായിരുന്നുവെന്ന് കെപിസിസി സംഘടിപ്പിച്ച അനുസ്‌മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 53 വര്‍ഷം തുടര്‍ച്ചയായി നിയമസഭയിലെത്തിയെന്നതാണ് അദ്ദേഹത്തിന്‍റെ പ്രത്യേകത.

CM Pinarayi Vijayan about Oommen Chandy  commemoration  oommen chandy commemoration  CM about Oommen Chandy  CM about OC  ഉമ്മന്‍ചാണ്ടി മികച്ച രീതിയില്‍ ശോഭിച്ച ഭരണാധികാരി  കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയ നേതാവ്  മുഖ്യമന്ത്രി  മുഖ്യമന്ത്രി പിണറായി വിജയന്‍  കെപിസിസി അനുസ്‌മരണ സമ്മേളനം  മുഖ്യമന്ത്രി പിണറായി വിജയന്‍  kerala news updates  latest news in kerala
മുഖ്യമന്ത്രി പിണറായി വിജയന്‍

By

Published : Jul 24, 2023, 6:09 PM IST

തിരുവനന്തപുരം:മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടി നല്ല രീതിയില്‍ ശോഭിച്ച ഭരണാധികാരിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോൺഗ്രസിനെ ശക്തിപ്പെടുത്തുന്നതിന് അങ്ങേയറ്റം പ്രാധാന്യം നൽകിയ നേതാവായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് കെപിസിസി അനുസ്‌മരണ സമ്മേളനത്തില്‍ സംസാരിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

കേരളത്തില്‍ കോൺഗ്രസിന്‍റെ ചലിക്കുന്ന നേതാവായി വളരെ വേഗത്തിലാണ് ഉമ്മൻ ചാണ്ടി മാറിയത്. ഈ സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 1970ൽ ഒരു കൂട്ടം യുവാക്കൾ നിയമസഭയിൽ എത്തിയിരുന്നു. അതിൽ താനുമുണ്ടായിരുന്നു. എന്നാൽ ഉമ്മൻചാണ്ടിയുടെ പ്രത്യേകത പുതുപ്പള്ളിയിൽ നിന്ന് തന്നെ 53 വർഷം നിയമസഭയിൽ എത്തി എന്നതാണ്. വിദ്യാർഥി യുവജന നേതാവ് എന്നതിൽ നിന്ന് ചുരുങ്ങിയ നാളുകള്‍ കൊണ്ട് കോൺഗ്രസിലെ പ്രധാനിയായി അദ്ദേഹം മാറുകയായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മൻചാണ്ടിക്കൊപ്പം ഒന്നിച്ചാണ് താനും നിയമസഭ പ്രവർത്തനം തുടങ്ങിയത്. തന്‍റെ രാഷ്ട്രീയത്തിൽ നിയമസഭ പ്രവർത്തനത്തിന് ഇടവേളയുണ്ടായിരുന്നു. എന്നാൽ ഉമ്മൻചാണ്ടി തുടർച്ചയായി പ്രവർത്തനം ഭംഗിയായി നിർവഹിച്ച് നല്ല രീതിയിൽ ശോഭിക്കുന്ന ഭരണാധികാരിയാണെന്ന് തെളിയിച്ചു.

അനുഭവ പരിജ്ഞാനം കൊണ്ട് രണ്ട് തവണ മുഖ്യമന്ത്രി സ്ഥാനത്ത് എത്തിയത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവർത്തനത്തിന് ശക്തി പകർന്നു. യുഡിഎഫിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായി ഉമ്മൻചാണ്ടി മാറുകയും പ്രത്യേകമായ നേതൃവൈഭവം പ്രകടിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയുകയും ചെയ്‌തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. രോഗം വേട്ടയാടുന്ന അവസ്ഥ വന്നെങ്കിലും ഒരു ഘട്ടത്തിലും തളരാതെ അർപ്പിതമായ ഉത്തരവാദിത്വം നിറവേറ്റിയേ മതിയാകൂ എന്ന വാശിയോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്.

വിശ്രമിക്കാന്‍ നിര്‍ദേശിച്ച് ഡോക്‌ടര്‍:ആദ്യഘട്ട ചികിത്സ കഴിഞ്ഞ് തിരുവനന്തപുരത്തെ ഒരു പരിപാടിയില്‍ വച്ച് കണ്ടപ്പോൾ പഴയതിലും പ്രസരിപ്പും ഉന്മേഷവും ഉണ്ടായിരുന്നു. ആദ്യഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെ ചികിത്സിച്ച ഡോക്‌ര്‍ക്ക് അദ്ദേഹം നന്ദി അറിയിച്ചിരുന്നു. താനും ഡോക്‌ടറുമായി ബന്ധപ്പെട്ടിരുന്നുവെന്നും ഉമ്മന്‍ചാണ്ടിയോട് വിശ്രമിക്കാന്‍ പറയണമെന്നാണ് ഡോക്‌ടര്‍ തന്നോട് പറഞ്ഞതെന്നും മുഖ്യമന്ത്രി. എന്നാല്‍ വിശ്രമിക്കുകയെന്നത് അദ്ദേഹത്തിന്‍റെ രീതിയല്ല. അദ്ദേഹത്തിന്‍റെ രോഗാവസ്ഥയിലും കേരളം മുഴുവന്‍ സന്ദര്‍ശനത്തിനെത്തുന്ന രീതിയാണ് കണ്ടത്. അതാണ് ഉമ്മന്‍ചാണ്ടിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ വിയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വലിയ നഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. ഇത് കോണ്‍ഗ്രസിനും യുഡിഎഫിനും വേഗത്തില്‍ നികത്താനാകാത്തതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉമ്മന്‍ചാണ്ടിയുടെ അനുശോചന സമ്മേളനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കാനായി എഴുന്നേറ്റപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ഉമ്മൻചാണ്ടി സിന്ദാബാദ്' എന്ന മുദ്രാവാക്യം വിളിച്ചു.

ഇന്ന് (ജൂലൈ 24) വൈകിട്ട് നാലുമണിക്കാണ് അയ്യന്‍കാളി ഹാളില്‍ ഉമ്മന്‍ചാണ്ടിയുടെ അനുശോചന സമ്മേളനം ആരംഭിച്ചത്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്‌തത്. കക്ഷി രാഷ്‌ട്രീയത്തിന് അതീതമായി പാര്‍ട്ടി നേതാക്കള്‍, സാമുദായിക നേതാക്കള്‍, സിനിമ മേഖലയില്‍ നിന്നുള്ള പ്രമുഖര്‍ തുടങ്ങി നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്.

also read:Oommen Chandi | കെപിസിസിയുടെ ഉമ്മന്‍ചാണ്ടി അനുസ്‌മരണം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും ; സമ്മേളനം കെ സുധാകരന്‍റെ അധ്യക്ഷതയില്‍

ABOUT THE AUTHOR

...view details