തിരുവനന്തപുരം:സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ (Students)വസ്‌തുനിഷ്‌ഠമായും ശാസ്ത്രീയപരമായുമാണ് വിദ്യാഭ്യാസിക്കുന്നതെന്ന് ഉറപ്പ് വരുത്തണമെന്നും എന്നാല്‍ മാത്രമെ മികച്ച വിദ്യാഭ്യാസം (Education) ലഭിച്ചെന്ന് പറയാന്‍ സാധിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാഷണലൈസേഷൻ എന്ന പേരിൽ എൻസിഇആർടി (NECRT) പാഠ ഭാഗങ്ങളില്‍ കാതലായ മാറ്റം വരുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പ് നിർമ്മിച്ച അഡിഷണൽ പാഠപുസ്‌തകം പ്രകാശനം ചെയ്‌ത് കൊണ്ട് തലസ്ഥാനത്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാഷണലൈസേഷന്‍റെ പേരില്‍ ഒഴിവാക്കിയ ഭാഗങ്ങളെല്ലാം ഒഴിവാക്കാന്‍ പാടില്ലാത്തതാണ്. ദേശീയ തലത്തില്‍ നിന്നും ഏകപക്ഷീയമായ ഇടപെടലുകളാണ് എന്‍സിഇആര്‍ടി (NECRT) നടത്തുന്നത്. എന്നാല്‍ പ്രാദേശിക വിദ്യാഭ്യാസത്തിന്‍റെ ഉത്തരവാദിത്വം മുഴുവന്‍ സംസ്ഥാന സര്‍ക്കാറിന്‍റേതാണെന്നും അത്തരം ഉത്തരവാദിത്വത്തെ വളരെ ഗൗരവത്തോടെ ഏറ്റെടുത്ത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇത്തരമൊരു ഇടപെടല്‍ നടത്തിയതെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു. 11,12 ക്ലാസുകളില്‍ 11 വിഷയങ്ങളില്‍ 44 പാഠ പുസ്‌തകങ്ങള്‍ എന്‍സിഇആര്‍ടിയുടേതാണ്.
സ്വാഭാവികമായും ആ ക്ലാസുകളിലെ കുട്ടികള്‍ക്ക് ലഭിക്കുന്നത് പ്രത്യേക താത്‌പര്യത്തോടെ എന്‍സിഇആര്‍ടി (NECRT) തയ്യാറാക്കി പുറത്തിറക്കിയ പാഠ ഭാഗങ്ങളാണ്. അത്തരം കുട്ടികളുടെ ചരിത്ര കാഴ്‌ചപ്പാടുകളെയും സാമൂഹിക കാഴ്‌ചപ്പാടുകളെയും മാറ്റി മറിക്കും. മാനവികത ബോധം ഇല്ലാത്ത ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ അത്തരം പാഠപുസ്‌തകങ്ങള്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. മതനിരപേക്ഷമായി ചിന്തിക്കുകയും സാഹോദര്യത്തില്‍ ഊന്നി നില്‍ക്കുകയും ചെയ്യുന്ന സമൂഹത്തെ ഇത് അപകടത്തിലാക്കും. അത്തരം തിരിച്ചറിവാണ് സംസ്ഥാന സര്‍ക്കാര്‍ ഇങ്ങനെയൊരു ബദല്‍ സംവിധാനവുമായി മുന്നോട്ട് വന്നതെന്നും മുഖ്യമന്ത്രി (CM) പറഞ്ഞു.