കേരളം

kerala

By

Published : Jun 7, 2021, 12:08 PM IST

Updated : Jun 7, 2021, 12:34 PM IST

ETV Bharat / state

കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനത്തിന് ഭരണാനുമതി നല്‍കിയതായി മുഖ്യമന്ത്രി

പുതിയ അന്താരാഷ്‌ട്ര ടെര്‍മിനല്‍ നിര്‍മാണത്തിനും കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും ആവശ്യമായ 152.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്.

കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനം  കോഴിക്കോട് വിമാനത്താവളം  കോഴിക്കോട്  പിണറായി വിജയൻ  പി.നന്ദകുമാർ എം.എൽ.എ  എയര്‍ക്രാഫ്‌റ്റ ആക്‌സിഡന്‍റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോ  Aircraft Accident Investigation Bureau  Kozhikode International Airport  Kozhikode International Airport development  Pinarayi Vijayan about Kozhikode International Airport  Pinarayi Vijayan
കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനം

തിരുവനന്തപുരം: കോഴിക്കോട് വിമാനത്താവളത്തിന്‍റെ വികസനത്തിന് 152.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിമാനത്താവള വികസനത്തിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. പി.നന്ദകുമാർ എം.എൽ.എയുടെ സബ്‌മിഷന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പുതിയ അന്താരാഷ്‌ട്ര ടെര്‍മിനല്‍ നിര്‍മാണത്തിനും കാര്‍ പാര്‍ക്കിങ് സൗകര്യങ്ങള്‍ക്കും ആവശ്യമായ 152.25 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് ഭരണാനുമതി നല്‍കിയിരിക്കുന്നത്. ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് നടപടികള്‍ സ്വീകരിച്ചു വരികയാണ്.

2020 ഓഗസ്‌റ്റിലുണ്ടായ വിമാന ദുരന്തത്തെതുടര്‍ന്ന് കോഴിക്കോട് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അപകട കാരണം കണ്ടെത്തുന്നതിനായി നിയോഗിച്ച എയര്‍ക്രാഫ്‌റ്റ ആക്‌സിഡന്‍റ് ഇന്‍വെസ്‌റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ, വലിയ വിമാനം ഉപയോഗിച്ചുള്ള സര്‍വ്വീസ് പുനരാരംഭിക്കുന്നതില്‍ തീരുമാനം ഉണ്ടാകുകയുള്ളൂ.

വിലക്ക് പിന്‍വലിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Last Updated : Jun 7, 2021, 12:34 PM IST

ABOUT THE AUTHOR

...view details