കേരളം

kerala

ETV Bharat / state

'കേരള ടൂറിസം മുന്നേറ്റത്തിന്‍റെ പാതയിൽ; വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന'; മുഖ്യമന്ത്രി - CM Pinarayi Vijayan About Kerala Tourism

Kerala Tourism Progressing : കേരളത്തിലെ ടൂറിസം മേഖല മുന്നേറ്റത്തിന്‍റെ പാതയിലാണെന്നും സംസ്ഥാനത്ത് തെക്ക്- വടക്ക് ജലഗതാഗത പാത ഉടൻ യാഥാർത്ഥ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

CM About Kerala Tourism  Kerala Tourism  Kerala Tourism latest news  CM About Tourism  increased foreign tourists in kerala  Pinarayi vijayan about tourism investors  കേരള ടൂറിസം മുന്നേറ്റത്തിന്‍റെ പാതയിൽ  വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധന  കേരള ടൂറിസം  പിണറായി വിജയൻ ടൂറിസം മേഖലയെക്കുറിച്ച്  ടൂറിസം നിഷേപ സംഗമം പരിപാടി  കേരളത്തിലേക്ക് നിക്ഷേപകരെ ക്ഷണിച്ച് മുഖ്യമന്ത്രി  ടൂറിസത്തിലൂടെയുള്ള വരുമാനം വർധന  രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം  കേരളത്തിൽ തെക്ക് വടക്ക് ജലഗതാഗത പാത
CM About Kerala Tourism

By ETV Bharat Kerala Team

Published : Nov 17, 2023, 9:19 AM IST

തിരുവനന്തപുരം:കേരളത്തിലേക്ക് എത്തുന്ന വിദേശ വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായെന്നും ടൂറിസത്തിലൂടെയുള്ള വരുമാനം വർധിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ടൂറിസം നിഷേപ സംഗമം പരിപാടി ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി (CM Pinarayi Vijayan About Kerala Tourism).

കേരളത്തിലേക്ക് പുതിയ നിക്ഷേപകരെ ക്ഷണിച്ച മുഖ്യമന്ത്രി സംസ്ഥാനത്തെ ടൂറിസം മേഖലയിൽ മുതൽമുടക്കിയാൽ അത് നഷ്‌ടമാകില്ലെന്നും പറഞ്ഞു. കേരളത്തിലെ ടൂറിസം മേഖല മുന്നേറ്റത്തിന്‍റെ പാതയിലാണ്. ടൂറിസത്തിലൂടെയുള്ള വരുമാനം വർധിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. രാജ്യത്തെ ഏറ്റവും വലിയ തുറമുഖമായി വിഴിഞ്ഞം മാറുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

കേരളത്തിലെ റോഡുകൾ ഉൾപ്പടെയുള്ള ഗതാഗത സംവിധാനം മികച്ചതാണ്. സംസ്ഥാനത്തെ തെക്ക്- വടക്ക് ജലഗതാഗത പാത ഉടൻ യാഥാർത്ഥ്യമാകും. സര്‍ക്കാര്‍ നടപ്പാക്കിയ ഉത്തരവാദിത്ത ടൂറിസം ഉൾപ്പടെയുള്ള വിവിധ ടൂറിസം മിഷനുകൾ ഫലം കണ്ടു. ഇവയ്ക്ക് ലഭിക്കുന്നത് മികച്ച പ്രതികരണമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Also Read:ഉത്തരവാദിത്ത ടൂറിസം ഗ്ലോബൽ അവാർഡ് കേരളത്തിന് ; അന്തർദേശീയ അംഗീകാര നിറവിൽ സംസ്ഥാനം

ABOUT THE AUTHOR

...view details