കേരള കോൺഗ്രസിന്‍റെ (എം) തീരുമാനം സ്വാഗതാർഹം: മുഖ്യമന്ത്രി - കേരള കോൺഗ്രസ് എം ഇടതിലേക്ക്
ഇടതുമുന്നണി യോഗം ചേർന്ന് തുടർന്നുള്ള കാര്യങ്ങൾ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
മുഖ്യമന്ത്രി
തിരുവനന്തപുരം: കേരള കോൺഗ്രസിന്‍റെ (എം) ഇടത് സഹകരണ തീരുമാനത്തെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയൻ. 38 വർഷത്തെ യുഡിഎഫ് രാഷ്ട്രീയമാണ് കേരള കോൺഗ്രസ് ഉപേക്ഷിച്ചിരിക്കുന്നത്. ഇടതുപക്ഷമാണ് ശരിയെന്ന് അഭിപ്രായപ്പെട്ട് ജോസ് കെ. മാണി രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചു. ഇത് സ്വാഗതാർഹമാണ്. തുടർന്നുള്ള കാര്യങ്ങൾ ഇടതുമുന്നണി യോഗം ചേർന്ന് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.