തിരുവനന്തപുരം: കേരള അഡ്‌മിനിനിസ്ട്രേറ്റീവ് സര്‍വീസ് പരീക്ഷാ നടത്തിപ്പിൽ പിഎസ്‌സിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കെഎഎസ് പരീക്ഷാ നടത്തിപ്പിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
കെഎഎസ് പരീക്ഷാ നടത്തിപ്പിൽ പിഎസ്‌സിയെ പിന്തുണച്ച് മുഖ്യമന്ത്രി - പി.ടി.തോമസ് എംഎൽഎ
കെഎഎസ് പരീക്ഷാ നടത്തിപ്പിൽ അപാകതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

കെഎഎസ് പരീക്ഷാ നടത്തിപ്പിൽ പിഎസ്‌സിയെ പിന്തുണച്ച് മുഖ്യമന്ത്രി
പരീക്ഷയിലെ ചോദ്യപേപ്പർ സംബന്ധിച്ച് ഉയർന്നുവന്ന ആരോപണങ്ങളിൽ പിഎസ്‌സി ചെയർമാന്‍റെ മറുപടി മുഖവിലക്കെടുക്കുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. പാകിസ്ഥാൻ സിവിൽ സർവീസ് പരീക്ഷയിലെ ചോദ്യങ്ങൾ കെഎഎസ് പരീക്ഷയിൽ ഉൾപ്പെടുത്തിയെന്ന പി.ടി.തോമസ് എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
കെഎഎസ് പരീക്ഷാ നടത്തിപ്പിൽ പിഎസ്‌സിയെ പിന്തുണച്ച് മുഖ്യമന്ത്രി