കേരളം

kerala

ETV Bharat / state

'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി': മുഖ്യമന്ത്രി നിയമസഭയില്‍ - കെ റെയില്‍ വിദേശ വായ്‌പയ്‌ക്ക് കേന്ദ്ര ശുപാർശയെന്ന് മുഖ്യമന്ത്രി

1.33 കോടി ചെലവഴിച്ച് 19691 കല്ലുകൾ വാങ്ങിയെന്നും അതില്‍ 6744 എണ്ണം സ്ഥാപിച്ചെന്നും മുഖ്യമന്ത്രി

CM pinarayi vijayan about k rail Expenditure  കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1 33 കോടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍  കെ റെയില്‍ വിദേശ വായ്‌പയ്‌ക്ക് കേന്ദ്ര ശുപാർശയെന്ന് മുഖ്യമന്ത്രി  കെ റെയില്‍ കല്ലിടല്‍ ചെലവിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
'കെ റെയില്‍ കല്ലിടലിന് ചെലവാക്കിയത് 1.33 കോടി'; വിദേശ വായ്‌പയ്‌ക്ക് കേന്ദ്രം ശുപാർശ ചെയ്‌തെന്നും മുഖ്യമന്ത്രി

By

Published : Jun 28, 2022, 9:20 AM IST

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടലിനായി സംസ്ഥാനം ഇതുവരെ ചെലവാക്കിയത് 1.33 കോടി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച വിവരം നിയമസഭയെ അറിയിച്ചത്. 19691 കല്ലുകൾ വാങ്ങിയെന്നും ഇതിൽ 6744 കല്ലുകൾ സ്ഥാപിച്ചെന്നും അദ്ദേഹം പറഞ്ഞു.

സിൽവർ ലൈനിനായി വിദേശ വായ്‌പ പരിഗണിക്കുന്നതിന് കേന്ദ്രം ശിപാർശ ചെയ്‌തു. നിതി ആയോഗ്, കേന്ദ്ര റെയിൽവേ മന്ത്രാലയം, ഡിപ്പാർട്ട്മെന്‍റ് ഓഫ് എക്സ്പെൻഡിച്ചർ വകുപ്പുകളാണ് പദ്ധതിക്കായി വിദേശ വായ്‌പ പരിഗണിക്കുന്നതിന് ധന മന്ത്രാലയത്തിന് ശുപാർശ നൽകിയത്. നിയമസഭയിൽ ചോദ്യത്തിനുള്ള മറുപടിയായാണ് മുഖ്യമന്ത്രി രേഖാമൂലം ഇക്കാര്യം അറിയിച്ചത്.

പദ്ധതിയുടെ ഡി.പി.ആറിന് റെയിൽവേ മന്ത്രാലയത്തിൻ്റെ അംഗീകാരം ലഭിക്കുന്നതിനു വേണ്ടി നിരന്തരം ചർച്ചകളും കത്തിടപാടുകളും നടത്തിവരികയാണ്. കേരള റെയിൽവേ ലൈൻ കോർപ്പറേഷൻ, സെൻ്റർ ഫോർ എൻവയോൺമെൻ്റ് ആൻഡ് ഡെവലപ്മെന്‍റ് എന്ന തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം എന്നിവ മുഖേന പരിസ്ഥിതി ആഘാത പഠനം നടത്തി.

ഇതുകൂടാതെ ഒരു സമഗ്ര പരിസ്ഥിതി ആഘാത പഠനം നടത്തിവരുന്നു. ഡൽഹി ആസ്ഥാനമായ ഇ.ക്യു.എം.എസ്‌ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയെയാണ് ഈ ചുമതല ഏൽപ്പിച്ചത്. കമ്പനി കരട് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. സാമൂഹിക ആഘാത പഠനം അതത് ജില്ലകളിൽ പുരോഗമിക്കുന്നതായും മുഖ്യമന്ത്രി സഭയെ അറിയിച്ചു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details