കേരളം

kerala

ETV Bharat / state

നവകേരള സദസ് നടത്തിയത് ജനങ്ങളോട് സംവദിക്കാന്‍, പ്രതിപക്ഷം പക്ഷേ താറടിച്ചു കാണിച്ചു; വിമര്‍ശകരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി - Pinarayi Vijayan strong criticism of Congress

Pinarayi Vijayan strong criticism of Congress : നവകേരള സദസ് ആര്‍ക്കെതിരെയും ഉള്ള പരിപാടിയല്ല. സദസ് നടത്തിയത് കേന്ദ്ര സര്‍ക്കാര്‍ സമീപനം ജനങ്ങളെ ബോധ്യപ്പെടുത്താന്‍- നവകേരള സദസ് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി

Pinarayi on opposition in Nava Kerala Sadas  Nava Kerala Sadas closing ceremony  CM Pinarayi Viajyan on opposition  Pinarayi Vijayan strong criticism on Congress  നവകേരള സദസ് നടത്തിയത് ജനങ്ങളോട് സംവദിക്കാന്‍  നവകേരള സദസ്  വിമര്‍ശകരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി  Pinarayi Vijayan strong criticism of Congress  നവകേരള സദസ് സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി
cm-pinarayi-viajyan-on-opposition-in-nava-kerala-sadas-closing-ceremony

By ETV Bharat Kerala Team

Published : Dec 23, 2023, 10:52 PM IST

മുഖ്യമന്ത്രി നവകേരള സദസ് സമാപന വേദിയില്‍ സംസാരിക്കുന്നു

തിരുവനന്തപുരം : നവകേരള സദസിന്‍റെ സമാപന വേദിയില്‍ വിമര്‍ശകരെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ (CM Pinarayi Viajyan on opposition in Nava Kerala Sadas closing ceremony). നവകേരള സദസ് ആര്‍ക്കും എതിരായ പരിപാടി ആയിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി അനുവഭിക്കുന്ന സംസ്ഥാനത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള വിഹിതം നല്‍കാതെ ഞെരുക്കുന്നത് ജനങ്ങളുമായി വിശദീകരിക്കാനാണ് പരിപാടി നടത്തിയത്. എന്നാല്‍ പ്രതിപക്ഷം നവകേരള സദസിനെ താറടിച്ച് കാണിക്കാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു.

36 ദിവസത്തെ പര്യടനം കഴിഞ്ഞ് തിരുവനന്തപുരം- വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളുടെ സംയുക്ത സദസോടെയാണ് നവകേരള സദസിന് സമാപനം കുറിച്ചത്. 'പ്രത്യേക പ്രശ്‌നങ്ങളില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സര്‍ക്കാര്‍ പറഞ്ഞപ്പോള്‍ ഒരു യോജിപ്പിനും ഞങ്ങളില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. കേന്ദ്രത്തെ വിമര്‍ശിക്കാതെ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും തമ്മില്‍ തര്‍ക്കിച്ച് നില്‍ക്കേണ്ട സമയമല്ലെന്ന് പ്രതിപക്ഷത്തോട് അഭ്യര്‍ഥിച്ചു.

കേന്ദ്രസര്‍ക്കാര്‍ നമ്മളെ സഹായിക്കാതിരുന്നപ്പോള്‍ അവര്‍ക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയാറായില്ല. കേന്ദ്രത്തെ അനുകൂലിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സാമ്പത്തികമായി ഞെരുക്കുന്ന അവസ്ഥ ജനങ്ങളോട് തുറന്നു പറയാനാണ് ഈ സദസ്. അതിനിടക്കാണ് പരിപാടിയെ ആക്രമിക്കാന്‍ ചിലര്‍ വന്നത്.

ആദ്യ കരിങ്കൊടി വന്നപ്പോള്‍ തന്നെ പ്രകോപിതരാവരുത് സംയമനം പാലിക്കണം എന്ന് ഞങ്ങള്‍ പറഞ്ഞു. അതിശയകരമായ സംയമനമാണ് ജനങ്ങള്‍ കാണിച്ചത്. ഞങ്ങള്‍ 'സംയമനം സംയമനം സംയമനം' എന്നു പറയുമ്പള്‍ 'അടിക്കും അടിക്കും അടിക്കും' എന്നാണ് അവര്‍ പറയുന്നത്. അങ്ങനെ ഇതിന് മുന്‍പ് ഏതെങ്കിലും രാഷ്ട്രീയ നതാവ് പറഞ്ഞിട്ടുണ്ടോ? ബസിനു മുന്നില്‍ ചാടിയ രണ്ടുപേരെ അവിടെ കൂടിനിന്നവര്‍ തള്ളിമാറ്റി. ആ പ്രവര്‍ത്തിയെ അവരുടെ ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തനമാണെന്ന് ഞാന്‍ പറഞ്ഞു. അപ്പോള്‍ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്കെന്താ കാര്യമെന്നാണ് കെപിസിസി അധ്യക്ഷന്‍ ചോദിച്ചത് (Pinarayi Vijayan strong criticism of Congress). എത്ര തടയാന്‍ ശ്രമിച്ചാലും പോകേണ്ടിടത്ത് പോവുകതന്നെ ചെയ്യും' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തിന് തന്നെ മുതല്‍ക്കൂട്ടാകുന്ന പദ്ധതികളില്‍ കേന്ദ്രം കൂടെനില്‍ക്കുകയല്ലേ വേണ്ടതെന്നും ദുരന്തത്തില്‍ സഹായിക്കാന്‍ ബാധ്യതസ്ഥരായവര്‍ സഹായിക്കുന്നതിന് പകരം കഴിയാവുന്നത്ര ഉപദ്രവിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിന്‍റെ പുരോഗതി തടയുക എന്നായിരുന്നു അവരുടെ ലക്ഷ്യം. പക്ഷെ നമുക്ക് എല്ലാത്തിനേയും അതിജിവിച്ചേ മതിയാകു. അതുകൊണ്ട് ജനങ്ങളാകെ സര്‍ക്കാരിനൊപ്പം നിന്നു. ഒരുമയോടെ നീങ്ങുന്ന നാട് എല്ലാ പ്രശ്‌നങ്ങളും അതിജീവിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ABOUT THE AUTHOR

...view details