ബഡായി ബംഗ്ലാവിന് മറുപടിയുമായി മുഖ്യമന്ത്രി - തിരുവനന്തപുരം
ആറുമണി വാർത്താ സമ്മേളനങ്ങളെ ബഡായി ബംഗ്ലാവെന്ന് പരിഹസിച്ചതിനെതിരെയാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
തിരുവനന്തപുരം : ആറുമണി വാർത്താ സമ്മേളനങ്ങളെ ബഡായി ബംഗ്ലാവെന്ന് പരിഹസിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം സ്വയം പരിഹാസ്യനാകാൻ തീരുമാനിച്ച് ഇറങ്ങിപ്പുറപ്പെട്ടാൽ തനിക്ക് രക്ഷിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. താൻ പറയുന്നത് നാട് കേട്ടുകൊണ്ടിരിക്കുകയാണ്. അതിൽ ഏതാണ് ബഡായിയെന്ന് വ്യക്തമാക്കട്ടെ. പ്രതിപക്ഷനേതാവ് ഉന്നയിക്കുന്ന കാര്യം മുഖ്യമന്ത്രിയോട് ചോദിക്കുന്നതിൽ തെറ്റില്ല. പക്ഷേ നമ്മുടെ ഇദ്ദേഹം ഇങ്ങനെ ആയിപ്പോയി എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.