തിരുവനന്തപുരം: ഐ.എം.എ ഒരു വിദഗ്‌ധ സമിതി അല്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ വിദഗ്‌ധര്‍ ഉൾപ്പെട്ട വിവിധ സമിതികളുണ്ട്. എന്നാൽ ഐ.എം.എ യുടെ നിർദേശങ്ങളിൽ ഉചിതമായത് സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുവരെ കൊവിഡ് പ്രവർത്തനങ്ങളിൽ ഐ.എം.എയെ അടുപ്പിച്ചിട്ടില്ല. അതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിമർശനം ഐ.എം.എ ഉന്നയിച്ചിട്ടുണ്ടോ എന്നും മുഖ്യമന്ത്രി ചോദിച്ചു. സർക്കാരിന് ആരോടും അസ്പർശ്യത ഇല്ലെന്നും മുഖ്യമന്ത്രി പാഞ്ഞു.
ഐ.എം.എ വിദഗ്‌ധ സമിതി അല്ലെന്ന് മുഖ്യമന്ത്രി
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ ഉപദേശിക്കാൻ വിദഗ്‌ധര്‍ ഉൾപ്പെട്ട വിവിധ സമിതികളുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
ഐ.എം.എ ഒരു വിദഗ്ദ്ധ സമിതി അല്ലെന്ന് മുഖ്യമന്ത്രി
രാവിലെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടന ചടങ്ങിനിടെ ഐ.എം.എയെ മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയെ പുഴുവരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് ഫലപ്രദമായി ഇപെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.