കേരളം

kerala

ETV Bharat / state

'മുഖ്യമന്ത്രിയുടെ ഹുങ്കിന് മുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശമില്ല' ; സമരം തുടരുമെന്ന് ഷാഫി പറമ്പില്‍ - യൂത്ത് കോണ്‍ഗ്രസിന്‍റെ മാര്‍ച്ച്

യൂത്ത് കോണ്‍ഗ്രസിന്‍റെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ, പ്രകോപനം സൃഷ്‌ടിച്ചത് പൊലീസെന്ന് ഷാഫി പറമ്പില്‍

shafi pranmbil bite on cm pinarai vijayan  youth congress secretariats march  youth congress protest against state government IN front of secretariat thiruvanthapuram  ഷാഫി പറമ്പില്‍ എംഎല്‍എയുടെ പ്രതികരണം പിണറായി വിജയനെതിരെ  യൂത്ത് കോണ്‍ഗ്രസിന്‍റെ മാര്‍ച്ച്  സെക്രട്ടറിയേറ്റിന് മുമ്പിലെ മാര്‍ച്ചില്‍ സംഘര്‍ഷം
പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍

By

Published : Jun 18, 2022, 5:09 PM IST

തിരുവനന്തപുരം :മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധങ്ങളെ പൊലീസ് ക്രൂരമായി നേരിടുന്നുവെന്ന് യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഷാഫി പറമ്പില്‍. ഒരുതരത്തിലുള്ള പ്രതിഷേധങ്ങളോടും മുഖ്യമന്ത്രിക്ക് സഹിഷ്‌ണുതയില്ല. അതിനാലാണ് സമരങ്ങളെ അടിച്ചമര്‍ത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണെന്ന് ഷാഫി പറമ്പില്‍

സെക്രട്ടറിയേറ്റിനുമുന്നിലെ പ്രതിഷേധത്തില്‍ പൊലീസാണ് പ്രകോപനമുണ്ടാക്കിയത്. പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കണമെന്ന ഉദ്ദേശത്തോടെ ഷെല്ലുകള്‍ പ്രയോഗിച്ചതായും ഷാഫി ആരോപിച്ചു. എത്ര ക്രൂരമായി നേരിട്ടാലും സമരവുമായി യൂത്ത് കോണ്‍ഗ്രസ് മുന്നോട്ട് പോകും. മുഖ്യമന്ത്രിയുടെ ഹുങ്കിന് മുന്നില്‍ കീഴടങ്ങാന്‍ ഉദ്ദേശമില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

ABOUT THE AUTHOR

...view details