തിരുവനന്തപുരം : ഫാഷൻ ഗോൾഡ് കേസ് സംബന്ധിച്ച് നിയമസഭയിൽ ക്ഷോഭിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫാഷൻ ഗോൾഡില്‍ നടന്നത് തട്ടിപ്പല്ലെന്ന എൻ.ഷംസുദ്ദീന്‍റെ പരാമർശത്തിലാണ് മുഖ്യമന്ത്രി ക്ഷുഭിതനായത്.
ചോദ്യോത്തര വേളയിൽ സംഘടിത കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള പുതിയ നിയമം സംബന്ധിച്ച ചോദ്യം ഉന്നയിക്കുന്നതിനിടയിലാണ് ഫാഷൻ ജ്വല്ലറി തട്ടിപ്പിനെ എന്‍ ഷംസുദീൻ ന്യായീകരിച്ചത്.
എന്നാൽ പകൽ പോലെ വ്യക്തമായ തട്ടിപ്പിനെ ന്യായീകരിക്കുന്നതെന്തിനെന്ന് സഭയിൽ മുഖ്യമന്ത്രി ചോദിച്ചു. അന്വേഷണം നടക്കുകയും എല്ലാം വ്യക്തമാവുകയും ചെയ്ത തട്ടിപ്പിനെ നിയമസഭയിൽ ഒരംഗം ന്യായീകരിക്കുന്നത് ശരിയായ നടപടിയല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.