തിരുവനന്തപുരം:സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 500 രൂപ വിലവരുന്ന പതിനൊന്നു സാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും. 2000 കേന്ദ്രങ്ങളിലാണ് സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ കിറ്റുകൾ പാക്ക് ചെയ്യുന്നത്. വ്യാഴം വെള്ളി ഞായർ ദിവസങ്ങളിൽ അന്ത്യോദയ വിഭാഗത്തിലുള്ള മഞ്ഞ കാർഡ് ഉടമകൾക്ക് കിറ്റുകൾ വിതരണം ചെയ്യും. ഓഗസ്റ്റ് 19, 20, 22 തീയതികളിൽ മുൻഗണനാ വിഭാഗത്തിൽ ഉള്ള പിങ്ക് കാർഡ് ഉടമകൾക്ക് കിറ്റുകൾ ലഭിക്കുക.
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ - തിരുവനന്തപുരം
500 രൂപ വിലവരുന്ന പതിനൊന്നു സാധനങ്ങളാണ് കിറ്റിൽ ഉണ്ടാവുക
സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതൽ
ഓണത്തിന് മുമ്പ് തന്നെ മുൻഗണന ഏത് വിഭാഗത്തിൽ ഉള്ള നീല വെള്ള കാർഡുകൾക്ക് കിറ്റുകൾ വിതരണം ചെയ്യും. റേഷൻ കാർഡ് ഉടമകൾ മകൾ ജൂലൈയിൽ റേഷൻ വാങ്ങിയ കടകളിലൂടെ കിറ്റുകൾ വിതരണം ചെയ്യും. ഇതുകൂടാതെ സംസ്ഥാനത്തെ ജില്ലാകേന്ദ്രങ്ങളിൽ ഓഗസ്റ്റ് 21 മുതൽ 10 ദിവസം ഓണചന്തകൾ പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു