കോർപ്പറേറ്റ് ആണെന്ന അഹങ്കാരത്തോടെ വിമാനത്താവളം വെട്ടിപ്പിടിക്കാൻ വരുന്നവർ വിഷമിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളം ഭരിക്കുന്നത് എൽഡിഎഫ് സർക്കാരാണെന്ന് ഓർക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി.
കേരളം ഭരിക്കുന്നത് എൽഡിഎഫാണെന്ന് ഓർക്കണം; വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ പിണറായി - കോർപ്പറേറ്റ്
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ എൽഡിഎഫ് സംഘടിപ്പിച്ച ജനകീയ കൺവൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. 28ന് വിമാനത്താവളത്തിലേക്ക് രക്ഷാ മാർച്ച് നടത്താൻ ജനകീയ കൺവൻഷൻ തീരുമാനിച്ചു.
തിരുവനന്തപുരം വിമാനത്താവളം സംസ്ഥാന സർക്കാർ ഏറ്റെടുത്ത് നടത്താമെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ചതാണ്. എയർപോർട്ട് നടത്തി മുൻപരിചയം ഉണ്ടെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും അതൊന്നും കേന്ദ്രസർക്കാർ ചെവിക്കൊണ്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം ആർക്കും വിട്ടുകൊടുക്കില്ല. അതിനുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം വിമാനത്താവള സ്വകാര്യവൽക്കരണത്തിനെതിരെ എൽഡിഎഫിന്‍റെ നേതൃത്വത്തിൽ 25ന് വഞ്ചനാദിനമായി ആചരിക്കും. 28ന് വിമാനത്താവളത്തിലേക്ക് രക്ഷാ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.
TAGGED:
കോർപ്പറേറ്റ്