തിരുവനന്തപുരം: :ഈ സര്‍ക്കാരിന്‍റെ കാലാവധിക്കുള്ളില്‍ കടലാക്രമണത്തിന് ശാശ്വത പരിഹാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലാവസ്ഥാ വ്യതിയാനം സംസ്ഥാനത്തിനു മാത്രമായി പരിഹരിക്കാവുന്ന ഒന്നല്ല എന്നും കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
കടലാക്രമണ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി - cm in assembly
കടലാക്രമണത്തിന് സ്ഥായിയായ പരിഹാരത്തിന് കിഫ്‌ബി വഴി പദ്ധതി തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ തീരം പൂര്‍ണമായി സംരക്ഷിക്കുന്നതിനുള്ള നടപടി ഉണ്ടാകും. ഇതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു . തീരദേശത്തിന്‍റെ കാര്യത്തില്‍ സര്‍ക്കാരിന് ഒരു അവഗണനയും ഇല്ല. കേരളത്തിന്‍റെ സൈന്യമായ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് സര്‍ക്കാര്‍ മുഖം തിരിക്കില്ല. കടലാക്രമണത്തിന് സ്ഥായിയായ പരിഹാരത്തിന് കിഫ്‌ബി വഴി പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജിയോ ട്യൂബ് സ്ഥാപിക്കുന്നത് സംബന്ധിച്ച രണ്ട് അഭിപ്രായമുണ്ടെന്നും ഇക്കാര്യം പരിശോധിക്കുമെന്നും പ്രതിപക്ഷത്തിന്‍റെ അടിയന്തിര പ്രമേയ നോട്ടീസിനു മറുപടിയായി മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു