കേരളം

kerala

ETV Bharat / state

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്ററെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി - Lakshadweep administrator

സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാല ആയാണ് ലക്ഷദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കാണേണ്ടതെന്ന് മുഖ്യമന്ത്രി

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ  പിണറായി വിജയന്‍  സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാല  പ്രഫുല്‍ ഖോഡ പട്ടേൽ  Praful Khoda Patel  CM on removal of Lakshadweep administrator  Lakshadweep administrator  removal of Lakshadweep administrator
ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ മുഖ്യമന്ത്രി

By

Published : May 31, 2021, 2:03 PM IST

Updated : May 31, 2021, 2:20 PM IST

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുല്‍ ഖോഡ പട്ടേലിനെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് കേന്ദ്രം നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്ഷദ്വീപിലെ ജനങ്ങളുടെ ജീവനും ഉപജീവന മാർഗങ്ങളും സംരക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർക്കെതിരെ മുഖ്യമന്ത്രി

കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്‍റെയും അവിടുത്തെ ജനങ്ങളുടെയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുന്നു എന്നുറപ്പാക്കാനുള്ള ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ട്. സംഘപരിവാര്‍ അജണ്ടയുടെ പരീക്ഷണശാല ആയാണ് ലക്ഷദ്വീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സംസ്‌കാരം, ഭാഷ, ഭക്ഷണം, ജീവിതക്രമം ഇവയെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ രാജ്യത്താകമാനം സംഘപരിവാര്‍ നടത്തുന്ന പരിശ്രമത്തിന്‍റെ ഭാഗമാണിവയെല്ലാം. ജനങ്ങളുടെ ഉപജീവനമാര്‍ഗം തകര്‍ത്ത് കോര്‍പ്പറേറ്റുകള്‍ക്ക് പരവതാനി വിരിക്കാനുള്ള നടപടികള്‍ അഡ്‌മിനിസ്‌ട്രേറ്റർ സ്വീകരിച്ചു വരുന്നു. ഒരു ജനതയെ കോര്‍പ്പറേറ്റ് താത്‌പര്യങ്ങള്‍ക്കും ഹിന്ദുത്വ രാഷ്‌ട്രീയത്തിനും അടിമപ്പെടുത്താനുള്ള ഈ പരിശ്രമത്തിനെതിരെ ശക്തമായ ചെറുത്തു നില്‍പ്പ് ഉയര്‍ന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.

കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ജീവിതക്രമവും സാംസ്‌കാരിക രീതിയുമാണ് ലക്ഷദ്വീപിനുള്ളത്. ചരിത്രപരമായുള്ള ഈ പരസ്‌പര ബന്ധത്തെ തകര്‍ക്കാനുള്ള പരിശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Last Updated : May 31, 2021, 2:20 PM IST

ABOUT THE AUTHOR

...view details