കേരളം

kerala

ETV Bharat / state

ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് വരെ തുടരുമെന്ന് മുഖ്യമന്ത്രി - latest cm

സ്കൂളുകൾ തുറക്കാൻ എന്തെങ്കിലും അവസരം ലഭിച്ചിച്ചാൽ ഒരു നിമിഷം വൈകാതെ തുറക്കുമെന്ന് മുഖ്യമന്ത്രി

ഓഗസ്റ്റ് വരെ ഓൺലൈൻ ക്ലാസുകൾ തുടരും; മുഖ്യമന്ത്രി  latest cm  online class kerala
ഓഗസ്റ്റ് വരെ ഓൺലൈൻ ക്ലാസുകൾ തുടരും; മുഖ്യമന്ത്രി

By

Published : Jul 9, 2020, 12:02 PM IST

Updated : Jul 9, 2020, 1:48 PM IST

തിരുവനന്തപുരം:കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നടന്നുക്കൊണ്ടിരിക്കുന്ന സ്കൂളുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഓഗസ്റ്റ് വരെ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ സ്കൂളുകളില്‍ നടത്തുന്ന നവീകരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഓഗസ്റ്റിന് ശേഷം സാഹചര്യം അനുസരിച്ച് തീരുമാനം എടുക്കും. സ്കൂളുകൾ തുറക്കാൻ എന്തെങ്കിലും അവസരം ലഭിച്ചിച്ചാൽ ഒരു നിമിഷം വൈകാതെ തുറക്കും. ഓൺലൈൻ ക്ലാസുകളിൽ കേരളം പോലെ വിജയിച്ച ഒരു സംസ്ഥാനവും ഇല്ല. അതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഒരുക്കാനായെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഓൺലൈൻ ക്ലാസുകൾ ഓഗസ്റ്റ് വരെ തുടരുമെന്ന് മുഖ്യമന്ത്രി
Last Updated : Jul 9, 2020, 1:48 PM IST

For All Latest Updates

ABOUT THE AUTHOR

...view details