മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽ (Monthly Quota Controversy) മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan). മാസപ്പടി എന്ന് പറയുന്നത് മനോനിലയുടെ പ്രശ്‌നമാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ (Legislative Assembly) അറിയിച്ചു.
സംരംഭക (Enterprenuer) എന്ന നിലയിലുള്ള ഇടപാടുകളാണ് നടന്നത്. എക്‌സാലോജിക്കിന് പണം ലഭിച്ചത് കരാറിന്‍റെ ഭാഗമായാണ്. വീണയുടെ ഭാഗം കേട്ടില്ലെന്നും സിഎംആർഎൽ പണം നൽകിയത് സേവനത്തിനാണെന്നും ആദായ നികുതി തർക്ക പരിഹാര ബോർഡിന്‍റെ ഉത്തരവ് ഏകപക്ഷീയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മാസപ്പടിയുമായി ബന്ധപ്പെട്ട് ഇതുവരെ ഉയർന്ന ആരോപണങ്ങൾ പാടെ നിഷേധിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വിഷയത്തിൽ പ്രതിപക്ഷം നിരന്തരം ഉന്നയിച്ചുകൊണ്ടിരുന്ന ആരോപണങ്ങൾക്ക് മാസങ്ങൾക്ക് ശേഷമാണ് മുഖ്യമന്ത്രി സഭയിൽ മറുപടി നൽകിയത്.
Also Read: Solar Case CBI Report Vd Satheesan Against CM സോളാർ ഗൂഢാലോചനയിലെ ഒന്നാം പ്രതി മുഖ്യമന്ത്രിയെന്ന് വിഡി സതീശൻ
നടക്കുന്നത് രാഷ്‌ട്രീയ മുതലെടുപ്പ്: രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതിന് വേണ്ടി പൊതുരംഗത്തില്ലാത്ത ഒരു സംരംഭകയുടെ പേര് വലിച്ചിഴച്ചുകൊണ്ട് തുടരെ നടത്തുന്ന അപവാദ പ്രചരണങ്ങളുടെ ഒരു ആവര്‍ത്തനം കൂടിയാണിത്. ചില മാധ്യമങ്ങള്‍ മാസപ്പടി എന്ന പേരിട്ടാണ് പ്രചരണം നടത്തുന്നത്. ഒരു സംരംഭക നടത്തുന്ന കമ്പനി മറ്റൊരു കമ്പനിയുമായി കരാറില്‍ ഏര്‍പ്പെട്ട്, നികുതി അടച്ച്, നികുതി റിട്ടേണില്‍ വെളിപ്പെടുത്തി പ്രതിഫലം കൈപ്പറ്റുന്നത് മാസപ്പടിയാണ് എന്നു പറയുന്നത് പ്രത്യേക മനോനിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിഎംആര്‍എല്‍ കമ്പനിക്ക് സേവനം ലഭ്യമാക്കിയില്ല എന്ന പരാതിയില്ല. പരിശോധനയുടെ ഭാഗമായി ഇതിനെപ്പറ്റി അറിയില്ലായെന്ന് പറഞ്ഞ ഒരു പ്രസ്‌താവന പിന്നീട് തിരുത്തപ്പെടുകയും ചെയ്‌തു. സേവനം ലഭ്യമാക്കിയ കമ്പനിയുടെ ഭാഗം കേള്‍ക്കാതെയും, അവര്‍ക്ക് ആരോപണമുന്നയിക്കാന്‍ അടിസ്ഥാനമാക്കുന്ന പിന്‍വലിക്കപ്പെട്ട സത്യപ്രസ്‌താവനയുടെ പകര്‍പ്പ് നല്‍കാതെയും ആരോപണം ഉന്നയിക്കുന്നത് നിങ്ങളിപ്പോള്‍ ചിലരുടെ കാര്യത്തില്‍ പറയുന്ന വേട്ടയാടലിന്‍റെ മറ്റൊരു രൂപമാണെന്നും മാസപ്പടി വിവാദത്തിൽ നിയമസഭയിൽ ചട്ടം 285 പ്രകാരം മാത്യു കുഴല്‍നാടന്‍ ഉന്നയിച്ച ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകി.
ആരോപണം തള്ളി:സിഎംആര്‍എല്‍ ആദായനികുതി വകുപ്പുമായി നിയമയുദ്ധത്തിനില്ലെന്നും തങ്ങളുടെ ആദായനികുതി സെറ്റില്‍ ചെയ്യാന്‍ തയ്യാറാണെന്നും അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ആദായനികുതി വകുപ്പിന്‍റെ അഭിപ്രായം തേടിയശേഷം പാസ്സാക്കിയ ഉത്തരവാണ് വിവാദ വിഷയമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്‍ററിം സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന ഹര്‍ജി മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അടിസ്ഥാനമില്ലായെന്ന നിരീക്ഷണത്തോടെയാണ് കേസ് തള്ളിയിരിക്കുന്നതെന്നും യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ പ്രചരണത്തെയും ആരോപണത്തെയും ശക്തമായി നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Also Read: KB Ganesh Kumar On Solar Case In Assembly 'പരാതിക്കാരിയുമായി ഒരു ബന്ധവുമില്ലെന്ന് തെളിയിക്കാൻ ഏത് അന്വേഷണവും ആവാം'; കെബി ഗണേഷ് കുമാർ