തിരുവനന്തപുരം:പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് മുഖ്യമന്ത്രി. സംസ്ഥാനത്ത് നാളെ മുതൽ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിർബന്ധം. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കും. 200 രൂപ പിഴയും അടക്കേണ്ടിവരും.
പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം; കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ - മാസ്ക് നിർബന്ധം
ബ്രേക്ക് ദ ചെയിൻ രണ്ടാം ഘട്ടം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചു. 'തുപ്പല്ലേ തോറ്റുപോകും' എന്ന പേരിലാണ് രണ്ടാംഘട്ട പ്രചരണം സംഘടിപ്പിക്കുന്നത്

പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം; കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ
പൊതുസ്ഥലത്ത് മാസ്‌ക് നിർബന്ധം; കുറ്റം ആവർത്തിച്ചാൽ 5000 രൂപ പിഴ
വീടുകളിൽ നിർമ്മിച്ച തുണികൊണ്ടുള്ള മാസ്‌ക്, തോർത്ത്, തൂവാല എന്നിവയും ഉപയോഗിക്കാം.
ബ്രേക്ക് ദ ചെയിൻ രണ്ടാം ഘട്ടം ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. 'തുപ്പല്ലേ തോറ്റുപോകും' എന്ന പേരിലാണ് രണ്ടാം ഘട്ട പ്രചരണം. കൈ കഴുകൽ, മാസ്‌ക് ഉപയോഗം, അകലം പാലിക്കൽ തുടങ്ങിയ മുൻനിർദേശങ്ങൾ രണ്ടാം ഘട്ടത്തിലും ആവർത്തിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. മാസ്‌ക് ധരിക്കാത്തതിന് ശിക്ഷിക്കപ്പെട്ട് വീണ്ടും ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി.