തിരുവനന്തപുരം:ലോക്ക് ഡൗണിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരികെയെത്തിക്കുന്നതിനുള്ള മാര്‍ഗരേഖയായി. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എന്നിങ്ങനെ മുന്‍ഗണന പട്ടിക തയ്യാറാക്കിയാണ് ഇവരെ തിരികെ എത്തിക്കുക.
അന്യ സംസ്ഥാന മലയാളികളെ നാട്ടിലെത്തിക്കും; മാർഗരേഖയായെന്ന് മുഖ്യമന്ത്രി - സംസ്ഥാനങ്ങളില്‍
സംസ്ഥാനത്തിന് പുറത്ത് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ നാട്ടിലെത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
അതിര്‍ത്തിയില്‍ കൊവിഡ് പരിശോധന നടത്തിയ ശേഷമാകും ഇവരെ സംസ്ഥാനത്തേയക്ക് പ്രവേശിപ്പിക്കുക. സംസ്ഥാനത്തിന് പുറത്ത് സ്ഥിരതാമസമാക്കിയ മലയാളികള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ നാട്ടിലെത്താനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സംസ്ഥാനത്ത് തിരികെയെത്താനായി 1,30,000 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ എപ്പോള്‍ അതിര്‍ത്തിയില്‍ എത്തണമെന്ന നിര്‍ദേശം നല്‍കും. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ക്വാറൻ്റെയിനിലേയ്ക്ക് മാറ്റും. മറ്റുള്ളവര്‍ക്ക് വീടുകളിലേക്കും പോകാം. ഇവര്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. പ്രവാസികള്‍ക്ക് നാട്ടിലെത്തുന്നതിനുള്ള സംവിധാനം പടിപടിയായി ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.