തിരുവനന്തപുരം: 25,000 ചതുരശ്രയടിയിൽ പ്രവർത്തിക്കുന്ന എല്ലാ ഐടി കമ്പനികളുടെയും 10,000 ചതുരശ്ര അടി വരെയുള്ള ഭാഗത്തിന് മൂന്ന് മാസത്തേക്ക് വാടകയിൽ ഇളവ് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സാമ്പത്തിക വർഷത്തിൽ ഏതു മൂന്ന് മാസമാണ് ഇളവ് വേണ്ടതെന്ന് കമ്പനികൾക്ക് തെരഞ്ഞെടുക്കാം. കമ്പനികളുടെ വാടകയിലെ വാർഷിക വർധന ഒഴിവാക്കുന്നത് പരിഗണിക്കും. പ്രവർത്തന മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പനികൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തും.
ഐടി മേഖലയ്ക്ക് കൂടുതൽ സഹായവുമായി സംസ്ഥാന സർക്കാർ
പ്രവർത്തന മൂലധനമില്ലാതെ വിഷമിക്കുന്ന കമ്പനികൾക്ക് കൂടുതൽ വായ്പ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി സർക്കാർ ചർച്ച നടത്തും.
മുഖ്യമന്ത്രി
എംഎസ്എംഇ വിഭാഗത്തിൽ ഉൾപ്പെട്ട കമ്പനികൾക്ക് നിലവിലെ വായ്പയുടെ 20 ശതമാനം അധിക വായ്പയും ലഭ്യമാക്കും. ലോക്ക് ഡൗണിന് ശേഷം തൊഴിലാളികളുടെ സുരക്ഷ കമ്പനി ഉറപ്പാക്കണം. പരമാവധി പേരെ വർക്ക് ഫ്രം ഹോമിൽ തുടരാൻ അനുവദിക്കും. കമ്പനികളുമായി ചേർന്ന് വർക്ക് നിയർ ഹോം കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.