സമരങ്ങള്‍ പാടില്ലെന്ന കോടതി വിധി അനുസരിക്കാൻ എല്ലാവരും ബാധ്യസ്ഥരെന്ന് മുഖ്യമന്ത്രി
ഇന്നത്തെ സാഹചര്യത്തില്‍ സമരം നടത്തുകയല്ല വേണ്ടത്. നാടിന്‍റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വച്ചാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കൊവിഡ് കാലത്ത് സമരങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധി അനുസരിക്കാനും അംഗീകരിക്കാനും എല്ലാവര്‍ക്കും ബാദ്ധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിധി നടപ്പാക്കാന്‍ സര്‍ക്കാരിനും ബാദ്ധ്യതയുണ്ട്. കോടതി വിധി ആര്‍ക്കെങ്കിലും അനുകൂലമോ മറ്റാര്‍ക്കെങ്കിലും പ്രതികൂലമോ എന്ന് കരുതേണ്ടതില്ല. കേരളത്തിന്‍റെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ പ്രതിരോധവും ജാഗ്രതയും ശക്തിപ്പെടുത്തുകയാണ് വേണ്ടത്. ഇന്നത്തെ സാഹചര്യത്തില്‍ സമരം നടത്തുകയല്ല വേണ്ടത്. നാടിന്‍റെ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ വച്ചാണ് കോടതി വിധി പുറപ്പെടുവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.