തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകക്കെടുക്കാൻ ഒന്നര കോടി രൂപ പവൻഹൻസിന് നൽകിയത് നേരത്തെയുള്ള ഉത്തരവ് പ്രകാരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉത്തരവിറക്കിയിട്ടുണ്ടെങ്കിൽ പണവും കൈമാറും. ഇതിൽ തെറ്റായ നടപടി ഇല്ല. ഇതിനെ കൊവിഡ് സാഹചര്യവുമായി ചേർക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസമായിരുന്നു പവന്‍ഹന്‍സ് കമ്പനിക്ക് സര്‍ക്കാര്‍ 1.5 കോടി രൂപ കൈമാറിയത്.
ഹെലികോപ്റ്ററിന് തുക നൽകിയത് നേരത്തെയുള്ള ഉത്തരവ് പ്രകാരമെന്ന് മുഖ്യമന്ത്രി
കൊവിഡ് സാഹചര്യവുമായി തുക കൈമാറിയത് ചേർത്ത് വായിക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി
ഹെലികോപ്റ്ററിന് തുക നൽകിയത് നേരത്തെയുള്ള ഉത്തരവ് പ്രകാരമെന്ന് മുഖ്യമന്ത്രി
കമ്പനിക്ക് തുക നല്‍കാന്‍ ഫെബ്രുവരിയില്‍ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് തുക ചൊവ്വാഴ്‌ച കൈമാറിയത്. കൊവിഡ് രോഗവ്യാപനത്തിനിടെ തുക നല്‍കിയതിനെതിരെ നിരവധി ആരോപണങ്ങൾ ഉയര്‍ന്നിരുന്നു. പൊലീസിനടക്കം സര്‍ക്കാരിന്‍റെ വിവിധ ആവശ്യങ്ങള്‍ക്കായാണ് പവന്‍ഹന്‍സ് കമ്പനിയില്‍ നിന്നും ഹെലികോപ്റ്റര്‍ വാടകക്കെടുക്കാന്‍ തീരുമാനിച്ചത്.