തിരുവനന്തപുരം: അതിഥി തൊഴിലാളികളെ ബസ് മാര്‍ഗം നാട്ടിലെത്തിക്കണമെന്ന കേന്ദ്ര നിര്‍ദേശം നടപ്പിലാക്കാന്‍ കേരളത്തില്‍ പ്രയോഗിക ബുദ്ധിമുട്ടുകളുണ്ടെന്ന് മുഖ്യമന്ത്രി. നോണ്‍ സ്റ്റോപ്പ് ട്രെയിൻ വേണമെന്ന് കേന്ദ്രത്തോട് വീണ്ടും ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു.
അതിഥി തൊഴിലാളികളെ ബസ് മാർഗം നാട്ടിലെത്തിക്കുന്നത് പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി - അതിഥി തൊഴിലാളികള്‍
കേരളത്തില്‍ 3,60,000 അതിഥി തൊഴിലാളികള്‍ ഉണ്ട്. ഇവർ ഇത്രയും ദൂരെ ബസ് മാര്‍ഗം പോയാല്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഇത് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്തയച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി
കേരളത്തില്‍ 3,60,000 അതിഥി തൊഴിലാളികള്‍ ഉണ്ട്. ഇതില്‍ ഭൂരിപക്ഷവും ബംഗാള്‍, അസം, ഒഡീഷ, ബിഹാര്‍, യുപി എന്നിവിടങ്ങളില്‍ നിന്നുളളവരാണ്. ഇവർ ഇത്രയും ദൂരെ ബസ് മാര്‍ഗം പോയാല്‍ രോഗം പകരാനുള്ള സാധ്യത കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് ചീഫ് സെക്രട്ടറി കത്തയച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതിഥി തൊഴിലാളികള്‍ക്ക് സാധ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അവരെ നാടുകളില്‍ തിരികെ എത്തിക്കാനും താല്‍പര്യമുണ്ട്. എന്നാല്‍ അവരെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കാന്‍ ശ്രമം ഉണ്ടായാല്‍ അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.