കേരളം

kerala

ETV Bharat / state

ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തില്‍ അപലപിച്ച് മുഖ്യമന്ത്രി - ഡിവൈഎഫ്ഐ നേതാക്കൾ

ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

cm fb post  തിരുവനന്തപുരം  ഡിവൈഎഫ്ഐ നേതാക്കൾ  കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകർ
കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരുടെ മരണത്തിൽ അപലപിച്ച് മുഖ്യമന്ത്രി

By

Published : Aug 31, 2020, 11:43 AM IST

തിരുവനന്തപുരം:വെഞ്ഞാറമ്മൂട്ടിൽ ഡിവൈഎഫ്ഐ നേതാക്കളായ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇരട്ടകൊലപാതകത്തിന് നേതൃത്വം നൽകിയവരെ പിടികൂടുന്നതിന് സമഗ്ര അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന് കാരണമായ വിഷയങ്ങളെയും പിന്നിൽ പ്രവർത്തിച്ചവരേയും കണ്ടെത്തുന്നതിന് അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനും, മിഥിലാജിനും ആദരാഞ്ജലികൾ അർപ്പിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്

ABOUT THE AUTHOR

...view details