കേരളം

kerala

ETV Bharat / state

ബിനീഷ് വിഷയത്തിലും രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയ വിഷയത്തിലും പ്രതികരിച്ച് മുഖ്യമന്ത്രി - സി എം രവീന്ദ്രൻ

വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Kerala government  bineesh kodiyeri  CM Raveendran  Pinarayi Vijayan  കേരള സർക്കാർ  ബിനീഷ് കോടിയേരി  സി എം രവീന്ദ്രൻ  പിണറായി വിജയൻ
ബിനീഷ് വിഷയത്തിലും രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയ വിഷയത്തിലും പ്രതികരിച്ച് മുഖ്യമന്ത്രി

By

Published : Nov 5, 2020, 8:20 PM IST

Updated : Nov 5, 2020, 9:01 PM IST

തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിലെ ഇഡി റെയ്‌ഡിൽ അഭിപ്രായവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ കയ്യില്‍ എന്താണുള്ളതെന്നറിയാതെ അവരെപ്പറ്റി ഇപ്പോൾ അഭിപ്രായം പറയുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം എന്തെങ്കിലും നിയമവിരുദ്ധമായി നടന്നിട്ടുണ്ടെങ്കിൽ ബിനീഷ് കോടിയേരിയുടെ കുടുംബം നിയമനടപടി സ്വീകരിക്കും.

ബിനീഷ് വിഷയത്തിലും രവീന്ദ്രന് ഇഡി നോട്ടീസ് നൽകിയ വിഷയത്തിലും പ്രതികരിച്ച് മുഖ്യമന്ത്രി

തന്‍റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രനെ ചോദ്യം ചെയ്യുന്നതിൽ ഒരു ആശങ്കയുമില്ല. അദ്ദേഹത്തെ പൂർണ്ണ വിശ്വാസമുണ്ട്. വർഷങ്ങളായി തങ്ങളുടെ പാർലമെന്‍ററി പാർട്ടി ഓഫീസിൽ ജീവനക്കാരനാണ് സി എം രവീന്ദ്രൻ. അന്വേഷണ ഏജൻസികൾ ചോദ്യംചെയാൻ വിളിച്ചു എന്നതുകൊണ്ട് അദ്ദേഹത്തിൽ കുറ്റം ചാർത്തേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : Nov 5, 2020, 9:01 PM IST

ABOUT THE AUTHOR

...view details