തിരുവനന്തപുരം:ഓർത്തഡോക്സ് - യാക്കോബായ സഭാതർക്കം പരിഹരിക്കാൻ മുഖ്യമന്ത്രി ഇന്ന് ഇരുവിഭാഗങ്ങളുമായും ചർച്ച നടത്തും. കോടതിവിധി നടപ്പാക്കണമെന്ന നിലപാടാണ് ഓർത്തഡോക്സ് വിഭാഗത്തിൻ്റേത്. എന്നാൽ യോജിച്ച് പോകാനുള്ള സമ്മതം യാക്കോബായ വിഭാഗം സർക്കാരിനെ അറിയിച്ചതായും സൂചനയുണ്ട്. ഇരു വിഭാഗങ്ങൾക്കും സ്വീകാര്യമായ നിലപാട് സ്വീകരിക്കാനാണ് സർക്കാർ ശ്രമം.
ഓർത്തഡോക്സ് - യാക്കോബായ തർക്കം; മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്
യോജിച്ച് പോകാനുള്ള സമ്മതം യാക്കോബായ വിഭാഗം സർക്കാരിനെ അറിയിച്ചതായും സൂചനയുണ്ട്.
ഓർത്തഡോക്സ് - യാക്കോബായ തർക്ക പരിഹാരം; ചർച്ചക്ക് വിളിച്ച് മുഖ്യമന്ത്രി
പള്ളികൾ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് നൽകണമെന്ന കോടതി ഉത്തരവ് പലയിടത്തും സംഘർഷത്തിന് കാരണമായിരുന്നു. അവസാനമായി കോട്ടയം മണർക്കാട് പള്ളി വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം. സഭകളിലെ പ്രശ്നപരിഹാരത്തിന് ഇ പി ജയരാജന്‍റെ നേതൃത്വത്തിൽ മന്ത്രിതല സമിതിക്ക് സര്‍ക്കാര്‍ രൂപം നൽകിയിരുന്നു. എന്നാൽ ഇത് പരിഹാരം കണ്ടെത്തിയിരുന്നില്ല. തുടർന്നാണ് മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തുന്നത്.