യാക്കോബായ - ഓർത്തഡോക്‌സ് വിഭാഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച ഇന്ന്
യാക്കോബായ വിഭാഗവുമായി രാവിലെ 10.30 നും ഓർത്തഡോക്‌സ് വിഭാഗവുമായി വൈകിട്ട് 3 മണിക്കുമാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്
തിരുവനന്തപുരം: സഭ തർക്ക പരിഹാരത്തിനായി മുഖ്യമന്ത്രി വിളിച്ച യാക്കോബായ - ഓർത്തഡോക്‌സ് വിഭാഗങ്ങളുമായുള്ള ചർച്ച ഇന്ന്. ഇരു വിഭാഗങ്ങളുമായി വെവ്വേറയായാണ് ചർച്ച. യാക്കോബായ വിഭാഗവുമായി രാവിലെ 10.30 നും ഓർത്തഡോക്‌സ് വിഭാഗവുമായി വൈകിട്ട് മൂന്ന് മണിക്കുമാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി നടപ്പാക്കുന്നത് സംബന്ധിച്ച് ഇരു വിഭാഗങ്ങളും തമ്മിലുള്ള തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രശ്ന പരിഹാരത്തിനായി യോഗം വിളിച്ചത്.
നേരത്തെ മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സമിതിയെ മധ്യസ്ഥത ചർച്ചകൾക്കായി നിയോഗിച്ചിരുന്നുവെങ്കിലും പ്രശ്‌നം പരിഹരിക്കാൻ സാധിച്ചിരുന്നില്ല. ഇരു സഭ നേതൃത്വങ്ങളും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. മുഖ്യമന്ത്രി വിളിച്ച യോഗം ഈ സാഹചര്യത്തിൽ നിർണായകമാണ്.
TAGGED:
latest tvm