തിരുവനന്തപുരം:സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു. ഡിസംബർ 17നാണ് യോഗം. പൊതുപരീക്ഷകൾ നടക്കേണ്ട 10 ,12 ക്ലാസുകൾ തുടങ്ങുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്.
സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഡിസംബർ 17ന് ഉന്നതതല യോഗം - സർക്കാർ നിർദേശം
പൊതുപരീക്ഷകൾ നടക്കേണ്ട 10 ,12 ക്ലാസുകൾ തുടങ്ങുന്ന കാര്യമാണ് സർക്കാർ പരിഗണിക്കുന്നത്.

സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച് ഡിസംബർ 17ന് ഉന്നതതല യോഗം
പൊതു പരീക്ഷക്ക് മുൻപ് റിവിഷനും, പ്രാക്‌ടിക്കൽ ക്ലാസുകളും നടക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിലാണ് ക്ലാസുകൾ തുടങ്ങുന്ന കാര്യം ആലോചിക്കുന്നത്.
17 മുതൽ ഈ ക്ലാസുകളിലെ അധ്യാപകർ സ്‌കൂളുകളിൽ എത്തണമെന്ന് സർക്കാർ നിർദേശം നൽകിയിരുന്നു. അതേസമയം ചെറിയ ക്ലാസുകൾ ഉടൻ തുറന്നേക്കില്ല. പകരം നിലവിലുള്ള ഓൺലൈൻ ക്ലാസുകൾ തുടരും.