കെ.ടി ജലീലിനെ ന്യായീകരിച്ച് മുഖ്യമന്ത്രി - Pinarayi vijayan justifies KT Jaleel
മടിയിൽ കനമില്ലാത്തതു കൊണ്ടാണ് ജലീൽ എൻഐഎയ്ക്കു മുന്നിൽ നേരിട്ടു ഹാജരായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ഭയം കൊണ്ടല്ല മറിച്ച് സംഘർഷം ഒഴിവാക്കാനാണ് മന്ത്രി കെ.ടി ജലീൽ ആരുമറിയാതെ അതിരാവിലെ എൻഐഎയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തോടുള്ള കരുതലിന്‍റെ ഭാഗമായാണ് അദ്ദേഹം എൻഐഎയ്ക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. ശരിയല്ലാത്ത മനസുകൾ നാട്ടിലുണ്ട്. എൻഫോഴ്സ്‌മെന്‍റ് ഡയറക്ടറേറ്റിനെ കണ്ട ശേഷം ജലിൽ തിരുവനന്തപുരത്തേയ്ക്ക് വന്നപ്പോഴുണ്ടായ സ്ഥിതി എല്ലാവരും കണ്ടു. അദ്ദേഹത്തിന്‍റെ ജീവനു തന്നെ അന്ന് ഭീഷണിയുണ്ടായി. മടിയിൽ കനമില്ലാത്തതു കൊണ്ടാണ് ജലീൽ എൻഐഎയ്ക്കു മുന്നിൽ നേരിട്ടു ഹാജരായതെന്നും ധാർമികതയുടെ പേരിൽ ജലീൽ രാജിവയ്ക്കണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി ആവർത്തിച്ചു.