തിരുവനന്തപുരം: ചാന്ദ്രയാന്‍ 2 ദൗത്യത്തിൽ ഐഎസ്ആർഒയ്ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി കത്തയച്ചു. വിജയകരമായ വിക്ഷേപണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കുടുംബത്തെയാകെയും കേരള ജനതയുടെ പേരില്‍ അഭിനന്ദിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ചന്ദ്രന്‍റെ ദക്ഷിണ ധ്രുവത്തില്‍ മുമ്പ് നടന്നിട്ടില്ലാത്ത പര്യവേക്ഷണവും പഠനങ്ങളും ഈ ദൗത്യത്തിലൂടെ നടത്തുമെന്നത് ശാസ്ത്രലോകത്തിനാകെയും ബഹിരാകാശപ്രേമികള്‍ക്കും ആവേശം പകരുന്നതാണ്.
ചാന്ദ്രയാന്‍ 2: ഐഎസ്ആർഒയ്ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി - ചാന്ദ്രയാന്‍ 2 ദൗത്യം
കേരള ജനതയുടെ പേരില്‍ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ കുടുംബത്തെയാകെയും അഭിനന്ദിക്കുന്നതായി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന് അയച്ച കത്തില്‍ പറയുന്നു
![ചാന്ദ്രയാന്‍ 2: ഐഎസ്ആർഒയ്ക്ക് അഭിനന്ദനമറിയിച്ച് മുഖ്യമന്ത്രി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3918314-thumbnail-3x2-cm.jpg)
ഇത്തരം ശാസ്ത്രപര്യവേഷണങ്ങള്‍, ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് നമ്മുടെ മൗലികകടമകളായ, ശാസ്ത്രീയമനോഭാവവും അന്വേഷണ
ത്വരയും വളര്‍ത്തുന്നതില്‍ ഏറെ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. പുതുതലമുറകള്‍ക്ക് ശാസ്ത്രമേഖലകളില്‍ കടന്നുവരാനും അന്ധവിശ്വാസങ്ങള്‍ തള്ളിക്കളയാനും ഗുണനിലവാരമുള്ള ഗവേഷണ
ങ്ങള്‍ നടത്താനും രാജ്യവും ലോകവും നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ക്ക് നൂതനമായ പരിഹാരങ്ങള്‍ നിര്‍ദേശിക്കാനും ഈ വിജയം പ്രോത്സാഹനം നല്‍കും. ഐഎസ്ആര്‍ഒയുടെ ഭാവി സംരംഭങ്ങള്‍ക്കും എല്ലാ ആശംസകളും നേരുന്നതായി മുഖ്യമന്ത്രി കത്തിലൂടെ അറിയിച്ചു.