സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്; ജനങ്ങളുമായി മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ സംവദിക്കും - cm pinarayi facebook news
രാവിലെ 11ന് മുഖ്യമന്ത്രി പ്രത്യേക വാർത്ത സമ്മേളനം നടത്തും. ഫേസ്ബുക്ക് ലൈവിൽ അദ്ദേഹം ജനങ്ങളുമായി സംവദിക്കും.
മുഖ്യമന്ത്രി ഫേസ്‌ബുക്കിലൂടെ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അഞ്ചാം വര്‍ഷത്തിലേക്ക്. കൊവിഡ് പ്രതിസന്ധികളുടെ പശ്ചാത്തലത്തില്‍ ഇത്തവണ ആഘോഷങ്ങളില്ല. സർക്കാരിന്‍റെ അടുത്ത ഒരു വർഷത്തെ പരിപാടികൾ മുഖ്യമന്ത്രി ഇന്ന് പ്രഖ്യാപിക്കും. ഇതിനായി രാവിലെ 11ന് പ്രത്യേക വാർത്ത സമ്മേളനം നടത്തും. മുഖ്യമന്ത്രിയോട് പൊതുജനങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാനും അവസരമൊരുക്കിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിന് ശേഷം ഫേസ്ബുക്ക് ലൈവിൽ മുഖ്യമന്ത്രി എത്തും.