കേരളം

kerala

ETV Bharat / state

പ്രവാസികൾക്ക് പ്രത്യേക വിമാന സർവീസ്; ആവർത്തിച്ച് ആവശ്യപ്പെട്ട് മുഖ്യമന്ത്രി - special air service for expatriates

ഇത്തരത്തിൽ നാട്ടിലെത്തുന്നവരുടെ പരിശോധന സർക്കാർ നിർവഹിക്കും. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ എടുക്കുമെന്നും മുഖ്യമന്ത്രി.

പ്രവാസികൾക്ക് പ്രത്യേക വിമാന സർവീസ്  മുഖ്യമന്ത്രി  പ്രത്യേക വിമാന സർവീസ്  വിദേശ രാജ്യങ്ങളിൽ  special air service for expatriates  CM demanded
പ്രവാസി

By

Published : Apr 13, 2020, 8:56 PM IST

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാന സർവീസ് ഏർപ്പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ അന്താരാഷ്ട്ര നിബന്ധനകളും പാലിച്ച് മാത്രമേ ഇവരെ നാട്ടിലെത്തിക്കുകയുള്ളൂ. ഇത്തരത്തിൽ നാട്ടിലെത്തുന്നവരുടെ പരിശോധന, ക്വാറന്‍റൈൻ എല്ലാം സർക്കാർ നിർവഹിക്കും. ഇത് അനിവാര്യമായ ഇടപെടലാണ്. പ്രവാസികൾ മടങ്ങിയെത്തുമ്പോൾ എല്ലാ സുരക്ഷാ മുൻകരുതലും സർക്കാർ എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

പ്രവാസികൾക്ക് പ്രത്യേക വിമാന സർവീസ് ആവശ്യപ്പെട്ട് മുഖ്യമന്ത്രി

കൊവിഡ്-19 മൂലം ജോലി നഷ്‌ടപ്പെട്ട് വരുന്നവർക്കായി പുനരധിവാസ പദ്ധതി തയ്യാറാക്കണമെന്ന് കേന്ദ്രത്തോട് അഭ്യർഥിച്ചിട്ടുണ്ട്. ഒന്നു മുതൽ 10 വരെ ഉൾപ്പെടെ പ്ലസ് വൺ, പ്ലസ് ടു, പ്രീ പ്രൈമറി ക്ലാസുകളിലെ പുസ്തകങ്ങൾ ഓൺലൈനിൽ ലഭ്യമാക്കും. സ്‌കൂൾ പാഠ പുസ്തകങ്ങളുടെ 78 ശതമാനം അച്ചടിയും പൂർത്തിയാക്കി. സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപണിക്ക് അനുമതി നൽകും. കർഷകർക്ക് വെറ്റില കമ്പോളത്തിലെത്തിക്കാൻ ഒരു ദിവസം അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ABOUT THE AUTHOR

...view details