മുഖ്യമന്ത്രി ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി
കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാനമുള്പ്പടെയുള്ള പൊതു കാര്യങ്ങള്‍ മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവവുമായി കൂടികാഴ്ച നടത്തി. രാജ് ഭവനില്‍ നടന്ന അര മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ സംസ്ഥാനത്തെ ക്രമസമാധാനമുള്പ്പടെയുള്ള പൊതു കാര്യങ്ങള്‍ മുഖ്യമന്ത്രി ഗവർണറെ അറിയിച്ചു. കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചു. ഒക്ടോബറില്‍ നടക്കാനിരിക്കുന്ന നെതര്‍ലന്‍ഡ്സ് ഭരണാധികാരിയുടെ കേരള സന്ദര്‍ശനം, സംസ്ഥാനത്തെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച ഡച്ച് സഹായവാഗ്ദാനം എന്നിവയും ചര്‍ച്ച ചെയ്തു.