തിരുവനന്തപുരം:ഫാനി ചുഴലിക്കാറ്റിൽ ഒഡിഷക്ക് കൈത്താങ്ങായി കേരളം. പത്ത് കോടി ധനസഹായമായി ഒഡീഷക്ക് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസത്തിൽ നിന്ന് കൈമാറാന്‍ മന്ത്രിസഭ യോഗത്തിൽ തീരുമാനമായെന്ന് പിറണായി വിജയന്‍ ഫേസ് ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ആവശ്യമായാൽ വിദഗ്ദ സംഘത്തെ അയക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സാധ്യമായ എല്ലാ സഹായങ്ങളും ഒഡീഷക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വാഗ്ദാനം ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി 1000 കോടിയുടെ ധനസഹായം കേന്ദ്രവും നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ഒഡിഷക്ക് കൈത്താങ്ങായി കേരളം - പിണറായി
ഫാനി ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടം നേരിട്ട ഒഡിഷക്ക് കേരളം പത്ത് കോടി രൂപ നൽകും
![ഒഡിഷക്ക് കൈത്താങ്ങായി കേരളം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3218396-64-3218396-1557249360779.jpg)
പിണറായി വിജയന്‍
മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണ രൂപം:
ഫാനി ചുഴലിക്കാറ്റ് മൂലം ദുരിതം അനുഭവിക്കുന്ന ഒഡിഷക്ക് ആശ്വാസമായി പത്തു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നൽകാന്‍ മന്ത്രിസഭയോഗം തീരുമാനിച്ചു. ആവശ്യപ്പെട്ടാൽ വിദഗ്ദ സംഘത്തെ അയക്കും.