തിരുവനന്തപുരം:സംസ്ഥാനത്തെ സിനിമ തിയറ്ററുകൾ തുറക്കുന്ന കാര്യത്തിൽ ഇന്ന് തിരുമാനം. വിവിധ സിനിമ സംഘടന പ്രതിനിധികളുമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചർച്ച നടത്തും. രാവിലെ മുഖ്യമന്ത്രിയുടെ ചേംബറിലാണ് ചർച്ച. ഫിലിം ചേംബർ, ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ, തിയറ്റർ സംഘടനയായ ഫിയോക്ക് എന്നീ സംഘടനകളുടെ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ സംഘടന പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും - thiruvanthapuram news
പ്രത്യേക പാക്കേജ് അനുവദിക്കുക, വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവ് നൽകുക, തിയറ്ററുകളുടെ ലൈസൻസ് കാലാവധി നീട്ടുക തുടങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്
![മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ സംഘടന പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും പിണറായി വിജയൻ സിനിമ സംഘടന പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും cm disscussion with theater owners തിരുവനന്തപുരം വാർത്ത thiruvanthapuram news kerala news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10195950-thumbnail-3x2-pp.jpg)
മുഖ്യമന്ത്രി പിണറായി വിജയൻ സിനിമ സംഘടന പ്രതിനിധികളുമായി ഇന്ന് ചർച്ച നടത്തും
പ്രത്യേക പാക്കേജ് അനുവദിക്കുക, വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവ് നൽകുക, തിയറ്ററുകളുടെ ലൈസൻസ് കാലാവധി നീട്ടുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉന്നയിക്കുന്നത്. കഴിഞ്ഞ അഞ്ച് മുതൽ തിയറ്ററുകൾ തുറക്കാൻ സർക്കാർ അനുമതി നൽകിയിരുന്നെങ്കിലും നഷ്ടം സഹിച്ച് തുറക്കാൻ കഴിയില്ലെന്ന നിലപാടിലാണ് തിയറ്റർ ഉടമകൾ.