സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി
ഉത്തരവ് കത്തിച്ചത് മനോഭാവത്തിന്‍റെ പ്രശ്‌നമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: സാലറി ചലഞ്ച് ഉത്തരവ് കത്തിച്ച പ്രതിപക്ഷ അധ്യാപക സംഘടനകളുടെ നടപടി അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരവ് കത്തിച്ചത് മനോഭാവത്തിന്‍റെ പ്രശ്‌നം. ഏത് പ്രതിസന്ധി ഘട്ടത്തിലും സഹജീവികളോട് കരുതല്‍ വേണമെന്ന മനോഭാവമാണ് മുഴുവന്‍ ജനങ്ങളും സ്വീകരിക്കുന്നത്. വേലയും കൂലിയുമില്ലാതെ കഷ്ടപ്പെടുന്ന ഒരു ജനത നമ്മോടൊപ്പം ഉണ്ടെന്ന് എല്ലാവരും ഓർക്കണം. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ആ സാഹചര്യത്തിലാണ് ആറു ദിവസത്തെ ശമ്പളം അഞ്ചു മാസം മാറ്റി വെക്കണമെന്ന് ആവശ്യപ്പെട്ടതും ഉത്തരവിറക്കിയതും. അതും സമ്മതിക്കില്ലെന്നാണ് ഒരു ന്യൂനപക്ഷത്തിന്‍റെ കാഴ്ചപാടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഉത്തരവ് കത്തിച്ചവര്‍ക്കെതിരായ നടപടിയെക്കുറിച്ച് ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.