തിരുവനന്തപുരം:നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധം രാഷ്‌ട്രീയ ചരിത്രത്തിലില്ലാത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്ത വിഷയം അടിയന്തര പ്രമേയമായി വരാൻ പാടില്ല എന്ന നിലപാടിലായിരുന്നു യു.ഡി.എഫെന്നും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ശേഷം അത് ഉന്നയിക്കാന്‍ പ്രതിപക്ഷം തയ്യാറായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു ന്യായീകരണവും ഇല്ലാത്ത നടപടിയാണ് നിയമസഭയിലുണ്ടായതെന്നും സ്‌പീക്കര്‍ നോട്ടീസ് നല്‍കിയ കാര്യം ഓര്‍മിപ്പിച്ചെങ്കിലും പ്രതിപക്ഷം പ്രതികരിക്കാന്‍ ശ്രമിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രി പ്രതിപക്ഷം സഭ നടപടികള്‍ തടസ്സപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചത്. വിഷയത്തില്‍ സര്‍ക്കാറിന്‍റെ മറുപടി പറയാന്‍ പോലും പ്രതിപക്ഷം സമ്മതിച്ചില്ല. മാത്രമല്ല മറുപടി കേള്‍ക്കാതിരിക്കാന്‍ ബഹളവും മുദ്രാവാക്യം വിളിയും നടത്തി.
ചോദ്യോത്തരവേള പൂര്‍ണമായി തടസ്സപ്പെടുത്തിയതിന്‍റെ കാരണം എന്തിനെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാളുകളായി സംസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ കുതന്ത്രങ്ങളുടെ മറ്റൊരു പതിപ്പാണ് നിയമസഭയിൽ നടന്നത്. നാട്ടിൽ നടത്തുന്ന അക്രമം സഭയ്ക്കുള്ളിൽ കൂടി നടത്താനാണ് പ്രതിപക്ഷ ശ്രമമെന്നും മുഖ്യമന്ത്രി ആരോപിച്ചു.
സഭയ്ക്കുള്ളിൽ വിഷയം അവതരിപ്പിക്കാതെ ഒളിച്ചോടുകയാണ് പ്രതിപക്ഷം ചെയ്തതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തെ ആരും ന്യായീകരിച്ചിട്ടില്ല. ശക്തമായ നടപടിക്കാണ് സർക്കാർ നിർദ്ദേശം നൽകിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
also read:പ്രതിപക്ഷ ബഹളത്തിൽ മുങ്ങി സഭ ഇന്നത്തേക്കു പിരിഞ്ഞു; പ്രതിഷേധം സെന്‍സര്‍ ചെയ്‌ത് സഭ ടിവി, ദൃശ്യങ്ങള്‍ പുറത്തു വിട്ട് പ്രതിപക്ഷം