കേരളം

kerala

ETV Bharat / state

ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ വിമര്‍ശനവുമായി മുഖ്യമന്ത്രി - ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ മുഖ്യമന്ത്രി

വര്‍ഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പ്രക്ഷോഭങ്ങളില്‍ വേണ്ടാത്തവര്‍ക്ക് ഇടം നല്‍കരുതെന്നും മുഖ്യമന്ത്രി സര്‍വകക്ഷിയോഗത്തില്‍ ആവശ്യപ്പെട്ടു

CM criticize protests against governor ഗവര്‍ണര്‍ക്കെതിരായ പ്രക്ഷോഭങ്ങളില്‍ മുഖ്യമന്ത്രി  പൗരത്വ ഭേദഗതി നിയമം
മുഖ്യമന്ത്രി

By

Published : Dec 29, 2019, 4:47 PM IST

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പ്രതിഷേധങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിഷേധങ്ങള്‍ അതിരുവിടരുതെന്ന് സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

വര്‍ഗീയ സംഘടനകളുടെ പ്രതിഷേധം അതിരുവിട്ടാല്‍ കര്‍ശന നടപടിയുണ്ടാകും. പ്രക്ഷോഭങ്ങളില്‍ വേണ്ടാത്തവര്‍ക്ക് ഇടം നല്‍കരുത്. അതിരു വിട്ട പ്രക്ഷോഭങ്ങളില്‍ നടപടിയുണ്ടാകാതിരുന്നാല്‍ നാട്ടില്‍ അരാജകത്വം ഉണ്ടാകും. ഒരുമിക്കാവുന്ന പ്രക്ഷോഭങ്ങളില്‍ ഒന്നിച്ചു പോകണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒറ്റയ്ക്ക് പ്രതിഷേധിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details